Keralam

ആര്‍എസ്എസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് പാ രഞ്ജിത്; കേരളത്തില്‍ നടക്കുന്നത് ജാതിയുടെയും മതത്തിന്റെയും പേരില്‍ അധികാരമുറപ്പിക്കുന്നതിനെതിരെയുള്ള പോരാട്ടം’ 

ആര്‍എസ്എസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. അത് വലിയ വിഷയമാണ്. അതിന് എതിരെ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് വെല്ലുവിളി നിറഞ്ഞ കാര്യം. ദൈവം ഉണ്ടെങ്കില്‍ എല്ലാവരെയും തുല്യരായിട്ടായിരിക്കും കാണാനായിരിക്കും ആഗ്രഹിക്കുക. അത് തന്നെയാണ് നാം ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കേണ്ടതെന്നും പാ രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആര്‍ത്തവ അയിത്തത്തിനെതിരേ കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ മുഴുവന്‍ സ്ത്രീകളെ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. എല്ലാ മേഖലയില്‍ നിന്നും സ്ത്രീകള്‍ അതിനെതിരെ ശക്തമായി മുന്നോട്ട് വരുന്നുണ്ട്. എന്നാലും ജാതി മതം ഇവയുടെ പേരില്‍ പൗരോഹിത്യം അധികാരം ഉറപ്പിക്കുന്നു. അതിനെ എതിര്‍ത്ത് കേരളത്തില്‍ ഒരു സാംസ്‌കാരിക പോരാട്ടം നടക്കുകയാണെന്നും അതുകൊണ്ടാണ് പരിപാടിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ത്തവം ആയ ഒരു പെണ്‍കുട്ടിയെ വീടിന് പുറത്ത് കുടിലില്‍ താമസിപ്പിച്ച്, ആ കുടിലിന് മേല്‍ മരം വീണ് പെണ്‍കുട്ടി ദാരുണമായി മരിച്ച സംഭവം ഈയടുത്തു കൂടെ ഉണ്ടായി. സ്ത്രീകള്‍ക്കെതിരായ ആചാരങ്ങളാണ് എവിടെയും. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തങ്ങളുടെ മ്യൂസിക് ബാന്‍ഡായ ‘ദ കാസ്റ്റ്ലെസ് കളക്ടീന്’ ഇവിടെ വന്ന് പരിപാടി അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയതിലും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബാന്റ് ഒരുക്കിയ ‘അയാം സോറി അയ്യപ്പ’ എന്ന ഗാനം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ആചാരങ്ങള്‍ മാത്രമാണ് ശരിയെന്ന് പറയുന്നത് ശരിയല്ല. പുതിയ കാലത്തില്‍ എല്ലാത്തിനും ഉത്തരം നല്‍കേണ്ടതായിട്ടുണ്ട്. സ്ത്രീകള്‍ അകത്തു വരരുതെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല അങ്ങനെ ആ വിഷയം ചെന്നൈയിലും ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴാണ് ‘അയ്യപ്പാ’ ഗാനം തന്നെ രൂപം കൊണ്ടത്.
പാ രഞ്ജിത്

ജാതി സമത്വം, ലിംഗ സമത്വം ഇവ അനിവാര്യമാണ്. ഡിജിറ്റലായി ഇന്ത്യ മുന്നേറി എന്ന് പറയുന്ന അവസ്ഥയിലും ആചാരങ്ങള്‍ നമ്മളെ പിന്നോട്ട് കൊണ്ടുപോകുന്നു. ജാതി ചിന്ത ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമാണ്, ലിംഗ നീതി ഇന്ത്യയ്ക്ക് ഏറ്റവും അനിവാര്യമായതും. അതുകൊണ്ട് നമ്മള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പാ രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018