Keralam

യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി; ‘ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ട്

ശബരിമല സ്ത്രീ പ്രവേശനത്തില്‍ നേരത്തെയുള്ള നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ തനിക്ക് ആദ്യമുണ്ടായ അഭിപ്രായമല്ല ഇപ്പോഴുള്ളത്. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ട്. വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ നേതാക്കളോട് സംസാരിച്ചപ്പോഴാണ് തനിക്ക് അവിടത്തെ കാര്യങ്ങള്‍ കൂടുതല്‍ മനസിലായത്. രണ്ട് പക്ഷത്തും ന്യായമുണ്ട്. സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ മറുവശത്തും കഴമ്പുണ്ട്. വിഷയത്തില്‍ നേരത്തെയുള്ള നിലപാടല്ല തനിക്കിപ്പോഴുള്ളതെന്നും സുപ്രീം കോടതി വിധി ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയം തന്നെ രാജ്യത്ത് ആര്‍എസ്എസ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളു എന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍,കോടതി, കോളേജുകള്‍ എല്ലാം അവരുടെ കീഴിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ജനങ്ങളുടെ ശബ്ദമല്ല പ്രധാനം. അവര്‍ക്ക് ‘സംഘ’ത്തിന്റെ ശബ്ദമാണ് പ്രധാനം
രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്ന് ഇതിനെതിരെ ശബ്ദം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ ഇതിനെതിരായ പ്രതികരണം ഉണ്ടാകും. മോഡിക്കത് മനസിലാകില്ല. കാരണം ഇത് രാജ്യത്തിന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്നു വരുന്ന ശബ്ദമാണ്. മോഡി ആ ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. അത് അദ്ദേഹത്തിന്റെ സുഹൃത്ത് അനില്‍ അംബാനിയെ സഹായിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018