Keralam

‘സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് ആദ്യം പരിശോധിക്കൂ’; കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ മുരളീധരന് പദ്മകുമാറിന്റെ മറുപടി 

സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് കെ മുരളീധരന്‍ പരിശോധിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടുനടക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും മാറിയ മുരളീധരന് അത് മനസിലാകില്ലെന്നും പദ്മകുമാര്‍ തിരിച്ചടിച്ചു.

പദ്മകുമാര്‍ സിപിഐഎമ്മില്‍ തുടര്‍ന്നാല്‍ കാര്യം പോക്കാണെന്നും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നുവെന്നുമുള്ള കെപിസിസി പ്രചാരണ വിഭാഗം തലവന്‍ കെ മുരളീധരന്റെ പ്രസ്താവനയ്ക്കാണ് പദ്മകുമാറിന്റെ മറുപടി.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മദുമാര്‍ പറഞ്ഞു. യുവതികള്‍ പ്രവേശിച്ചത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാനനവാസമാണ് സിപിഐഎം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വിധിക്കാന്‍ പോകുന്നതെന്നാണ് കെ മുരളധീരന്‍ പറഞ്ഞത്. പദ്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും യുഡിഎഫിന്റെ ഏകദിന ഉപവാസ വേദിയില്‍ മുരളീധരന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണ് പദ്മകുമാര്‍ കഴിയുന്നതെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന് സിപിഐഎം വിടേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് താനെന്നായിരുന്നു പദ്മകുമാറിന്റെ നിലപാട്. ഇത് സിപിഐഎമ്മിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. പലകുറി മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്മകുമാറിനെ തിരുത്തുകയും ശാസിക്കുകയും ചെയ്തിരുന്നു. പദ്മകുമാറിന്റെ രാജി സര്‍ക്കാര്‍ വാങ്ങിവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നും, തന്റെ രാജി ചിലരുടെ സ്വപ്നം മാത്രമാണെന്നുമായിരുന്നു പത്മകുമാറിന്റെ പ്രതികരണം. 2019 നവംബര്‍ 14നാണ് തന്റെ പ്രസിഡന്റ് സ്ഥാനകാലാവധി അവസാനിക്കുന്നതെന്നും അതുവരെ താന്‍ തന്നെ തുടരുമെന്നും പദ്മകുമാര്‍ പറഞ്ഞിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018