Keralam

ആര്‍പ്പോ ആര്‍ത്തവം: സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് പൊലീസ് റിപ്പോര്‍ട്ട്, മുഖ്യമന്ത്രി പങ്കെടുക്കില്ല

പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സിപിഐഎം നേതൃത്വവും അറിയിച്ചു. നവംബര്‍ 25ന് ആര്‍പ്പോ ആര്‍ത്തവത്തിന്റെ കൊടിയേറ്റം നടന്നിരുന്നു.

സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സിപിഐഎം നേതൃത്വവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിന്മാറിയതിനെക്കുറിച്ച് ഇതുവരെ അറിവ് ലഭിച്ചിട്ടില്ലെന്ന് സംഘാടകര്‍ പറഞ്ഞു.

അനാചാരങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നു എന്ന പ്രഖ്യാപനത്തോടെ ഇന്നലെയായിരുന്നു ആര്‍പ്പോ ആര്‍ത്തവം ആരംഭിച്ചത്. ഭരണകൂടത്തിനെതിരെ പാട്ട് പാടി എന്ന കാരണംകാണിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട തമിഴ് ഗായകന്‍ കോവനും സംഘവും അവതരിപ്പിച്ച പ്രതിഷേധഗാനത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. രേഖാരാജ്, ആര്‍ബി ശ്രീകുമാര്‍ തുടങ്ങിയ സാംസ്‌കാരിക പ്രമുഖരും ആക്ടിവിസ്റ്റുകളും ഇന്നലെ വേദിയിലെത്തി.

ആര്‍ത്തവത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടും ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

ആകാശത്തിനും ഭൂമിക്കും തുല്യാവകാശമുള്ളവര്‍ ഇന്ന് രണ്ടാംതരം വ്യക്തിത്വങ്ങളായി പരിഗണിക്കപ്പെടുന്ന ആണ്‍കോയ്മക്കെതിരെയുള്ള സമരങ്ങളുടെ തുടര്‍ച്ചയില്‍ നിന്നുകൊണ്ടാണ് 'തൊട്ടുകൂടാം' എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍പ്പോആര്‍ത്തവം സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തെതിരെ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പരിപാടി.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018