Keralam

വട്ടവട ഒരുങ്ങി, അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി ; പുതിയ വീടിന്റെ താക്കോല്‍ദാനവും വായനശാലയുടെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐഎം പണി കഴിപ്പിച്ച വീട് തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.

നാളെ രാവിലെ 10:30ന് കൊട്ടക്കാമ്പൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറുക. ഒപ്പം മാതാപിതാക്കളുടെ സംരക്ഷണത്തിനായി സിപിഐഎം സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നാളെ അവര്‍ക്കു നല്‍കും.

അഭിമന്യുവിന്റെ സ്മരണാര്‍ഥം ഒരുങ്ങുന്ന 'അഭിമന്യു മഹാരാജാസ്' എന്ന പേരിലുള്ള വായനശാലയും നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വായനശാലയാണ് വട്ടവടയില്‍ അഭിമന്യുവിന്റെ സുഹൃത്തുക്കളും നാട്ടുകാരും പ്രവര്‍ത്തകരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

വട്ടവട ഒരുങ്ങി, അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി ; പുതിയ വീടിന്റെ താക്കോല്‍ദാനവും വായനശാലയുടെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

അഭിമന്യുവിന്റെ സ്വപ്‌നമായ സ്വന്തമായ വീടിനായി നാട്ടുകാര്‍ സംഭാവനയായി നല്‍കിയത് 72,12,548 രൂപയായിരുന്നു. ഈ തുക കൊണ്ട് പാര്‍ട്ടി പത്തു സെന്റ് സ്ഥലം വാങ്ങി വീട് നിര്‍മിക്കുകയായിരുന്നു. ഒപ്പം അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹവും നടത്തുകയും ബാക്കിയുള്ള തുക മാതാപിതാക്കളുടെ സുരക്ഷിതമായ ജീവിതത്തിനായി സ്ഥിരനിക്ഷേപമായി ബാങ്കില്‍ പാര്‍ട്ടി നിക്ഷേപിക്കുകയും ചെയ്തു.

വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാന്‍ സ്വന്തമായൊരു വായനശാല വേണമെന്നത് അഭിമന്യുവിന്റെ വലിയ സ്വപ്‌നമായിരുന്നു.അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

മരണ ശേഷം അഭിമന്യുവിനെ സ്‌നേഹിക്കുന്നര്‍ ഈ ആഗ്രഹം ഏറ്റെടുത്തപ്പോള്‍ നവീനമായൊരു വായനശാല വട്ടവടയ്ക്ക് സ്വന്തമായി. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ലഭിച്ച നാല്‍പതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.

വട്ടവട പഞ്ചായത്ത് ഓഫീസിന്റെ മൂന്നാമത്തെ നിലയിലാണ് അഭിമന്യു സ്മാരക ലൈബ്രറി തയ്യാറാക്കിയിരിക്കുന്നത്. തമിഴിലും മലയാളത്തിലുമുള്ള അര ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഇവിടെയെത്തിച്ചിട്ടുണ്ട്. ഇപ്പോഴും പുസ്തകങ്ങള്‍ ആളുകള്‍ അയച്ചുകൊണ്ടിരിക്കുന്നുണ്ട്.

വട്ടവട ഒരുങ്ങി, അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി ; പുതിയ വീടിന്റെ താക്കോല്‍ദാനവും വായനശാലയുടെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

തമിഴ് വംശജര്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമെന്ന നിലയില്‍ തമിഴ് പുസ്തകങ്ങളും എത്തിച്ചിട്ടുണ്ട്. തമിഴ് പുസ്തകങ്ങള്‍ക്കായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമിഴ്നാട്ടില്‍ പ്രത്യേക പുസ്തക ശേഖരണം നടത്തിയിരുന്നു.ലൈബ്രറിയില്‍ യുവാക്കള്‍ക്കായി പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കാനും പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്.

ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്ത മഹാരാജാസ് കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ മുഴുവന്‍ പേരെയും ലൈബ്രറി ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ലഭ്യമായ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത് ഒരു ഇ ലൈബ്രറി സജ്ജമാക്കാനും പദ്ധതിയുണ്ട്.

വട്ടവട ഒരുങ്ങി, അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി ; പുതിയ വീടിന്റെ താക്കോല്‍ദാനവും വായനശാലയുടെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

ഇക്കഴിഞ്ഞ ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജില്‍ വെച്ച് എസ്എഫ്ഐ നേതാവും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ അഭിമന്യു കുത്തേറ്റുമരിച്ചത്. നവാഗതരെ സ്വാഗതം ചെയ്യുന്നതിനുളള ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിവീഴ്ത്തുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018