Keralam

ആലപ്പാട് സമരത്തെ തള്ളി ഇപി ജയരാജന്‍; കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കാനാവില്ല, വിവാദമാക്കിയത് പരിശോധിക്കണം; മണല്‍കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് സംശയം  

ഇപി ജയരാജന്‍
ഇപി ജയരാജന്‍

കൊല്ലം ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കാനാവില്ലെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി. ഖനനം വിവാദമാക്കിയത് പരിശോധിക്കണമെന്നും വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുവെന്ന് സംശയിക്കുന്നതായും ഇപി ജയരാജന്‍ പറഞ്ഞു. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചയില്‍ ആലപ്പാടിനെ കുറിച്ച് പറയുന്നതെന്നും മന്ത്രി ആരോപിച്ചു. ഐആര്‍ഇയ്‌ക്കെതിരെ മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഖനനം നിര്‍ത്തിവെയ്ക്കാനാവില്ല. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നീട് തുടങ്ങാനാവില്ല. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനം നടക്കുന്നത്. ഐആര്‍ഇയ്‌ക്കെതിരെ മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.
ഇപി ജയരാജന്‍

ജനങ്ങള്‍ സഹകരിക്കുന്നത് കൊണ്ടാണ് ഖനനം നടക്കുന്നതെന്നും തീരത്തെ സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി. ആലപ്പാട് വിവാദത്തിനും സമരത്തിനും ഇപ്പോള്‍ ഒരു കാരണവുമില്ല. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും.

കരിമണല്‍ കൊള്ളയ്ക്കായി പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. മണല്‍കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും.

ഐആര്‍ഇയും കെഎംഎംഎല്ലും ഒരു കാരണവശാലും പൂട്ടില്ലെന്നും കമ്പനികള്‍ ഖനന മാനദണ്ഡം തെറ്റിച്ചിട്ടില്ലെന്നും അങ്ങനെ ഒരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി പറഞ്ഞു. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്നമുള്ളതായി പരാമര്‍ശമില്ല. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചകളില്‍ ആലപ്പാടിനെക്കുറിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആലപ്പാടിനെ തകര്‍ത്തതു സുനാമിയാണെന്നും കരിമണൽ ഖനനമല്ലെന്നും വ്യവസായമന്ത്രി പറഞ്ഞു.

ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ സമരസമിതി പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. അതിനിടെയാണു സമരത്തെത്തളളി ഖനനം നിര്‍ത്തിവെച്ച് ചര്‍ച്ചയില്ലെന്ന് അറിയിച്ച് ജയരാജന്‍ രംഗത്ത് വന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018