Keralam

‘കണി കണ്ടുണരുന്ന നന്മ’ അനീസിന്റെ ക്യാപ്ഷന്‍; ആദരിക്കപ്പെട്ടത് മറ്റൊരാള്‍; ഒറ്റപ്പെടലിന്റെയും തിരസ്‌കാരത്തിന്റെയും സ്വജീവിതം പറഞ്ഞ് എഴുത്തുകാരന്‍ 

മില്‍മയ്ക്ക് വേണ്ടി താനെഴുതിയ പരസ്യവാചകത്തിന് ആദരിക്കപ്പെട്ടത് മറ്റൊരാളെന്ന് എഴുത്തുകാരന്‍ അനീസ് സലിം. 'മില്‍മ, കേരളം കണികണ്ടുണരുന്ന നന്മ' എന്ന പരസ്യവാചകത്തിന് കൂടുതല്‍ പ്രശംസ കിട്ടിയിരുന്നു. എന്നാല്‍ ഇത് എഴുതിയതിന് ഒരു അധ്യാപികയെ ഏതോ ചടങ്ങില്‍ പൊന്നാടയണിയിച്ചതായി പത്രത്തില്‍ വായിച്ചുവെന്ന്‌ അനീസ് പറയുന്നു.

അന്വേഷിച്ചപ്പോള്‍ എന്തൊക്കെയോ ന്യായങ്ങള്‍ അവര്‍ പറഞ്ഞുവെന്നും പിന്നീട് അത് വിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ ഷെമിന്‍ സെയ്ദ് നടത്തിയ അഭിമുഖത്തിലാണ് അനീസിന്റെ വെളിപ്പെടുത്തല്‍.

എഴുതിയതില്‍ ഏറ്റവും ഇഷ്ടമുള്ള പരസ്യവാചകം ഏതാണെന്ന ചോദ്യത്തിനാണ് താന്‍ എഴുതിയ വാചകത്തിന് മറ്റൊരാള്‍ ആദരിക്കപ്പെട്ട സംഭവം അദ്ദേഹം വിവരിക്കുന്നത്.

എല്ലാം നല്ലതാകാന്‍ വേണ്ടിത്തന്നെ ചെയ്യുന്നതാണ്. പക്ഷേ കൂടുതല്‍ പ്രശംസകിട്ടിയത് മില്‍മയ്ക്ക് വേണ്ടി എഴുതിയതാണ്. ‘മില്‍മ, കേരളം കണികണ്ടുണരുന്ന നന്മ’. ആ പരസ്യവാചകം എഴുതിയതിന് ഒരു അധ്യാപികയെ ഏതോ ചടങ്ങില്‍ പിന്നീട് പൊന്നാടയണിയിച്ചതായി പത്രത്തില്‍ വായിച്ചു. അന്വേഷിച്ചപ്പോള്‍ അബദ്ധം പറ്റിയതാണ്, മറ്റൊരു വാചകമാണ് എഴുതിയത് അങ്ങനെ എന്തെല്ലാമോ അവര്‍ ന്യായങ്ങള്‍ പറഞ്ഞു. പിന്നീട് ഞാനത് വിട്ടു. 
അനീസ് സലിം

പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയതും വീട് വിട്ടിറങ്ങിയതും പറയുന്ന അനീസ്, തിരസ്‌കാരത്തിന്റെ വേദനയെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

26ാം വയസ്സില്‍ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ 38 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. തിരസ്‌കാരങ്ങളില്‍ മനംനൊന്ത് എഴുതില്ലെന്ന് തീരുമാനമെടുത്തെങ്കിലും പിന്നീടത് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

‘കണി കണ്ടുണരുന്ന നന്മ’ അനീസിന്റെ ക്യാപ്ഷന്‍; ആദരിക്കപ്പെട്ടത് മറ്റൊരാള്‍; ഒറ്റപ്പെടലിന്റെയും തിരസ്‌കാരത്തിന്റെയും സ്വജീവിതം പറഞ്ഞ് എഴുത്തുകാരന്‍ 

ഒരുപക്ഷേ പിന്നെയും ഞാന്‍ പരിശ്രമിച്ചിരുന്നെങ്കില്‍ എന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടേനേ എന്നുകരുതി സങ്കടപ്പെടും. ആ ചിന്തയില്‍ നിന്നാണ് വീണ്ടും വീണ്ടും പരിശ്രമിക്കണം, എഴുത്ത് ഒരിക്കലും നിര്‍ത്തരുത് എന്ന് തീരുമാനിച്ചത്. കുട്ടിക്കാലം ദുഷ്‌കരമായിരുന്നു. എന്നും ഒറ്റപ്പെടലായിരുന്നു. അതിനാലാവാം എല്ലാ പുസ്തകങ്ങളും സങ്കടങ്ങള്‍ പങ്കുവെയ്ക്കുന്നതെന്നും അനീസ് പറയുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ ചെന്നുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് പുരസ്‌കാരങ്ങള്‍ കൈപറ്റാന്‍ പോകാത്തതെന്നും അനീസ് വ്യക്തമാക്കുന്നു. അപരിചതരോട് സംസാരിക്കാന്‍ കുറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഒരു അന്തര്‍മുഖന്‍ ആയിപ്പോയതുക്കൊണ്ടാണ്. അത് ഷോ ഓഫ് അല്ല. പുരസ്‌കാരങ്ങള്‍ പ്രചോദനമാണെന്നും ബുക്കുകള്‍ കൂടുതല്‍ വായിക്കപ്പെടുമെന്നും അനീസ് പറയുന്നു.

കാലത്തിനനുസരിച്ച് എന്റെ സ്വഭാവത്തില്‍ മാറ്റംവരുത്താന്‍ എനിക്ക് കഴിയുന്നില്ല. ഞാന്‍ ഒരു ഒറ്റയാനായിപ്പോയി. ഒറ്റയാന്‍ എന്നുപറയുമ്പോള്‍ അത് ശക്തനാണ്. എനിക്ക് അതും ചേരില്ല. ഞാനൊരു ഏകാകിയായിപ്പോയി എന്ന് പറയുന്നതാകും ശരി. 
അനീസ് സലിം

പുരസ്‌കാരങ്ങള്‍ അംഗീകാരം തന്നെയാണ്. കൂടുതല്‍ എഴുതാനും പ്രചോദനമാണ്, ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു നോവലിനും പുരസ്‌കാരങ്ങളും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടും ഇവ കൈപറ്റാനായി അനീസ് സലിം ഇതുവരെ പോയിട്ടില്ല.

പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാത്തത് പുസ്തകവായനയില്‍ എന്തെങ്കിലും പ്രതിഫലനം ഉണ്ടാക്കുമെന്ന് വിചാരിക്കുന്നില്ല. പൊതുവേദികളില്‍ ചെന്നാല്‍ കൂടുതലായി പുസ്തകങ്ങള്‍ വായിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അനീസ് വ്യക്തമാക്കുന്നു.

ദ വിക്ക്സ് മാംഗോ ട്രീ, ടെയില്‍സ് ഫ്രം എ വെന്‍ഡിംഗ് മെഷീന്‍, ദ ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ്, വാനിറ്റി ബാഗ്, ദ സ്മാള്‍ ടൗണ്‍ സീ തുടങ്ങിയവയാണ് അനീസിന്റെ പുസ്തകങ്ങള്‍. 2013ല്‍ ദ ഹിന്ദു ലിറ്ററി പ്രൈസും 2015ല്‍ ക്രോസ് വേഡ് ബുക്ക്സ് അവാര്‍ഡും ഇദ്ദേഹത്തിനായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018