Keralam

‘തങ്ങള്‍ തെറ്റ് ചെയ്തവരല്ല, പ്രതിഷേധങ്ങളെ ഭയക്കുന്നില്ല’; ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും 

ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍
ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ ശബരിമലയില്‍ സുപ്രീംകോടതി വിധിയ്ക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികളായ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും പങ്കെടുത്തു. തങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്നും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും വേദിയില്‍ ഇരുവരും വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരു പൊതുവേദിയില്‍ എത്തുന്നത്.

ഇരുവരും ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷം സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ഒളിവിലായിരുന്നു. പൊലീസ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വന്തം രീതിയിലാണ് പരിപാടിക്ക് വന്നതെന്നും ഇവര്‍ പറഞ്ഞു.

ആര്‍ത്തവം അശുദ്ധമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെയാണ് എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് ആര്‍പ്പോ ആര്‍ത്തവമെന്ന പ്രതിഷേധക്കൂട്ടായ്മ ആരംഭിച്ചത്. പരിപാടിയില്‍ നിരവധി സാമൂഹ്യ പ്രവര്‍ത്തകരടങ്ങുന്ന പ്രമുഖര്‍ പങ്കെടുത്തു.

പരിപാടിയുടെ സമാപന ദിവസമായ ഇന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്മാറി. സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റമെന്നാണ് വിവരം.

ആര്‍ത്തവ അയിത്തത്തിനെതിരെ സംസ്ഥാനത്ത് നിയമം പാസാക്കണമെന്ന ആവശ്യം കൂട്ടായ്മ ഉയര്‍ത്തുന്നുണ്ട്. പരിപാടിയില്‍ ശബരിമല വിധി, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

ആര്‍ത്തവത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടും ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐ ദേശീയ നേതാവ് ആനി രാജ, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു, കൊച്ചി മുസിരിസ് ബിനാലെ കുറേറ്റര്‍ അനിത ദുബൈ, കെ ആര്‍ മീര, സുനില്‍ പി ഇളയിടം തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018