Keralam

പിണറായി വിജയനെന്ന ‘ആണ്‍കുട്ടി’ മുഖ്യമന്ത്രി ആയതിനാലാണ് ആര്‍പ്പോ ആര്‍ത്തവം പോലും സാധ്യമായതെന്ന് സിഐടിയു നേതാവ്: പൗരുഷവാദം പരിപാടി വേദിയില്‍

ആര്‍ത്തവ അയിത്തത്തിനെതിരെ സ്ത്രീകളുടെ മുന്നേറ്റമായ ആര്‍പ്പോ ആര്‍ത്തവം പരിപാടി നടക്കുന്നത് പോലും പിണറായി വിജയനെന്ന ആണ്‍കുട്ടി മുഖ്യമന്ത്രിയായതിനാലാണെന്ന് സിഐടിയു നേതാവ്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം പിന്‍മാറിയതിനെ സംഘാടകരിലൊരാള്‍ വിമര്‍ശിച്ചപ്പോഴാണ് 'പൗരുഷത്വത്തി'ന്റെ ആണ്‍കുട്ടി പ്രയോഗവുമായി സിഐടിയു നേതാവ് കെഎന്‍ ഗോപിനാഥിന്റെ മറുപടി.

മുഖ്യമന്ത്രി വരുമെന്ന ഉറപ്പ് ജില്ലാ നേതൃത്വം നല്‍കിയിരുന്നു. അതനുസരിച്ച് എത്രയോ പണം മുടക്കിയാണ് അദ്ദേഹത്തിന്റെ പോസ്റ്ററുകളും മറ്റും അച്ചടിച്ചത്. എന്നാല്‍ അദ്ദേഹം പിന്മാറിയതോടെ മുഖ്യമന്ത്രി പറഞ്ഞ വാക്കു പാലിച്ചില്ലെന്നും രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നുമായിരുന്നു സംഘാടക സമിതി അംഗമായ സാജന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

എന്നാല്‍ സാജന്‍ പ്രസംഗിച്ചു തീര്‍ന്ന ഉടനെ തന്നെ സിഐടിയു സംസ്ഥാന നേതാവായ കെഎന്‍ ഗോപിനാഥന്‍ എഴുന്നേല്‍ക്കുകയും അതിന് മറുപടി നല്‍കുകയുമായിരുന്നു.

വളരെ നിര്‍ഭാഗ്യകരമായ ഒരു പ്രതികരണമാണ് ഇപ്പോഴുണ്ടായത്. ഇതിന് ഒറ്റകാര്യം മാത്രമേ മറുപടി പറയുന്നുള്ളു കേരളത്തില്‍ ആണ്‍കുട്ടിയായ സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്നത് കൊണ്ടാണ് ഈ പരിപാാടി പോലും ഇതേ പോലെ ഭംഗിയായി നടത്താന്‍ കഴിയുന്നത്.
കെഎന്‍ ഗോപിനാഥന്‍

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ സ്ത്രീകളെ ആണുങ്ങളില്‍ നിന്നും വേര്‍തിരിച്ചു കാണുന്ന സമൂഹത്തില്‍ അവബോധമുണ്ടാക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നേതാവിന്റെ ‘ആണ്‍കുട്ടി’ പ്രയോഗം.

മറുപടി കഴിഞ്ഞ ഉടനെ തന്നെ കാഴ്ചക്കാരില്‍ ഒരാള്‍ ആ ആണ്‍കുട്ടി പ്രയോഗം തന്നെ ഇവിടെ തെറ്റാണെന്ന് വിളിച്ചു പറഞ്ഞു.

തുടര്‍ന്ന് സംഘാടകിലൊരാളായ മായാ കൃഷ്ണന്‍ ശബരിമല സ്ത്രീ പ്രവേശനത്തിലടക്കം തങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പം നിന്നവരാണെന്നും സ്ത്രീകളുടെ മുന്നേറ്റത്തിന് വേണ്ടി നടക്കുന്ന ഒരു പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ചരിത്രമാകുമെന്ന് കരുതിയിരുന്നതായും പറഞ്ഞു. അത് നടക്കാതെ പോയതിന്റെ വേദനയാണ് വിമര്‍ശനമായി പറഞ്ഞതെന്നും മായ കൂട്ടിച്ചേര്‍ത്തു.

സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്തി പരിപാടിയില്‍ നിന്ന് പിന്മാറിയത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്, സിപിഐ നേതാവ് ആനി രാജ തുടങ്ങിയ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

ഇന്നലെ വൈകിട്ട് ആരംഭിച്ച റാലിയോടെയാണ് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്തായിരുന്നു ഉദ്ഘാടനം ചെയ്തത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018