Keralam

ആലപ്പാട് സമരത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ; ജനങ്ങള്‍ക്കൊപ്പമെന്ന് കാനം; സമരം ന്യായമെന്ന് കുഞ്ഞാലിക്കുട്ടിയും   

ആലപ്പാട് ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്ന് സര്‍ക്കാര്‍ നിലപാടിനെ തള്ളി ഘടകകക്ഷിയായ സിപിഐ. ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമാണ് സിപിഐ എന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി ന്യായമായ പരിഹാരം കണ്ടെത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും കാനം ചോദിച്ചു.

ആലപ്പാട് സമരത്തെ വ്യവസായ മന്ത്രി ഇപി ജയരാജന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണമെന്നും വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുവെന്ന് സംശയിക്കുന്നതായും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചയില്‍ ആലപ്പാടിനെ കുറിച്ച് പറയുന്നതെന്നും മന്ത്രി ആരോപിച്ചു. ഐആര്‍ഇയ്ക്കെതിരെ മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കരിമണല്‍ കൊള്ളയ്ക്കായി പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. മണല്‍കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും.

ഐആര്‍ഇയും കെഎംഎംഎല്ലും ഒരു കാരണവശാലും പൂട്ടില്ലെന്നും കമ്പനികള്‍ ഖനന മാനദണ്ഡം തെറ്റിച്ചിട്ടില്ലെന്നും അങ്ങനെ ഒരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി പറഞ്ഞു. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്‌നമുള്ളതായി പരാമര്‍ശമില്ല. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചകളില്‍ ആലപ്പാടിനെക്കുറിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആലപ്പാടിനെ തകര്‍ത്തതു സുനാമിയാണെന്നും കരിമണല്‍ ഖനനമല്ലെന്നും വ്യവസായമന്ത്രി പറഞ്ഞു.

ആലപ്പാട്ടെ സമരക്കാരുടെ ആവശ്യം ന്യായമാണെന്നാണ് മുന്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്നത് വാസ്തവമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018