Keralam

വിട്ടയച്ചവരെ എട്ട് വര്‍ഷത്തിന് ശേഷം കണ്ടെത്തുക പ്രയാസകരം; തടവുകാരുടെ മോചനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും 

തടവുകാരെ വിട്ടയച്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. 2011ലാണ് 209 തടവുകാരെ വിട്ടയച്ചത്. എട്ട് വര്‍ഷത്തിന് ശേഷം ഇവരെ കണ്ടെത്തുക പ്രയാസമെന്ന വിലയിരുത്തലാണ് ആഭ്യന്തരവകുപ്പിനുള്ളത്. എന്നാല്‍ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഇത് ഭരണഘടനാ പ്രശ്‌നമാണെന്ന രീതിയിലാകും അവതരിപ്പിക്കുക.

സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ വിശദമായി തന്നെ നിയമോപദേശം തേടിയ ശേഷമായിരിക്കും സര്‍ക്കാര്‍ നടപടിയെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ150-മാത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് വിഎസ് സര്‍ക്കാര്‍ 209 തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചവരെ സംബന്ധിച്ച് അന്നേ വിവാദമുയര്‍ന്നിരുന്നു. കൊലപാതകക്കേസുകളില്‍ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ സുപ്രധാന ഉത്തരവുണ്ടായത്.

തടവുകാരെ ശിക്ഷ ഇളവു നല്‍കി വിട്ടയച്ച തീരുമാനം കോടതി റദ്ദാക്കുന്നത് മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍ 209 പേരുടെ ശിക്ഷ ഇളവ് പുനഃപരിശോധിക്കുന്നത് ഇതാദ്യമായാണ്.

ജയില്‍മോചിതരായ പലരും കുടുംബ ജീവിതം നയിക്കുന്നുണ്ടാകും. ഈ സാഹചര്യത്തില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരെ വീണ്ടും പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്ത് ജയിലാക്കുന്നത് സാമൂഹിക പ്രശ്‌നം തന്നെയായി മാറുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ക്രിമിനല്‍ ചട്ടപ്രകാരം ജീവപര്യന്തം ശിക്ഷ തടവുകാരന് 14 വര്‍ഷമെങ്കിലും ശിക്ഷ അനുഭവിച്ചാല്‍ മാത്രമേ വിടുതലിന് അര്‍ഹതയുള്ളൂ. എന്നാല്‍ ഭരണഘടനയുടെ 161 അനുച്ഛേദപ്രകാരം സര്‍ക്കാര്‍ ശുപാര്‍ശയോടെ തടവുകാരെ വിട്ടയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം.

സംസ്ഥാനത്തിന്റെ അവകാശം ഉപയോഗപ്പെടുത്തിയാണ് 2011ല്‍ വിഎസ് സര്‍ക്കാര്‍ തടവുകാരെ വിട്ടയയ്ച്ചത്. സര്‍ക്കാരിന്റെ അവകാശനയത്തിന് മേലുള്ള കടന്നുകയറ്റം എന്ന നിലയിലായിരിക്കും സര്‍ക്കാര്‍ ഈ വിഷയം സുപ്രീംകോടതിയില്‍ അവതരിപ്പിക്കുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018