Keralam

‘ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’; ശബരിമലയില്‍ കര്‍പ്പൂരാഴി പൂജ നടത്തി കെഎസ്ആര്‍ടിസി എംഡി 

പമ്പയില്‍ കര്‍പ്പൂരാഴി പൂജ നടത്തി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി. രണ്ടു മാസം നീളുന്ന തീര്‍ത്ഥാടനകാലം അനിഷ്ടങ്ങളില്ലാതെ പൂര്‍ത്തിയാകുന്നതിന്റെ നന്ദി പ്രകടനമായി ആണ് കെഎസ്ആര്‍ടിസിയുടെ കര്‍പ്പൂരാഴി. എംഡി ടോമിന്‍ തച്ചങ്കരി ഹോമകുണ്ഡത്തില്‍ അഗ്നി പകര്‍ന്നപ്പോള്‍ ജീവനക്കാര്‍ കാര്‍മ്മികരായി.

കേരളത്തിന്റെ സ്വന്തം ആനവണ്ടി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ രക്ഷയ്ക്ക് ദൈവസഹായം കൂടിയേ തീരുവെന്ന് പൂജയ്ക്ക് ശേഷം തച്ചങ്കരി പ്രതികരിച്ചു.

വൈദ്യുതി ബസുകള്‍, നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസ് തുടങ്ങിയവയും കെഎസ്ആര്‍ടിസി ഇത്തവണ നിരത്തിലിറക്കിയിരുന്നു. മകരവിളക്ക് കാലത്തെ തിരക്ക് ക്രമീകരിക്കുന്നതിനായി ആയിരത്തോളം ബസുകളാണ് അധിക സര്‍വ്വീസ് നടത്തുന്നത്.

അതേസമയം, യുവതീപ്രവേശനത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തിരുന്നു. 3.35 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

തകര്‍ന്ന ബസുകളുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരം നഗരം വലയം വെച്ചിരുന്നു. 'ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല, ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്, ഒരുപാട് പേരുടെ അന്നമാണ്' എന്ന ബാനറോടെയായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതിഷേധപ്രകടനം.

കെഎസ്ആര്‍ടിസിയില്‍ നിര്‍ദ്ദിഷ്ട യോഗ്യമല്ലാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരെ സമരം തുടരുകയാണ്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസ് ഉളളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ മാസം 21ന് സെക്രട്ടറിയേറ്റ് വളഞ്ഞ് ശയനപ്രദക്ഷിണം നടത്തുമെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018