Keralam

പഴന്തോട്ടം പള്ളി തര്‍ക്കം: പിരിഞ്ഞുപോകാതെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം; ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച 

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്ന എറണാകുളത്തെ പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ ആര്‍ഡിഒ മധ്യസ്ഥ ചര്‍ച്ച നടത്തി. പള്ളിക്ക് പുറത്ത് ഉപവാസം നടത്തിയ യാക്കോബായ വിഭാഗം പഴയ ചാപ്പലില്‍ കുര്‍ബാന നടത്താന്‍ തീരുമാനമായി. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കുള്ളില്‍ പുലര്‍ച്ചെ മുതല്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

സഭാ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി ഇവിടെ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തുല്യമായി ആരാധന അര്‍പ്പിച്ച് വരികയായിരുന്നു.

ഇതില്‍ മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒയും എസ്പിയും അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി ചര്‍ച്ച നടത്തി. പഴയ പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് കുര്‍ബാന അര്‍പ്പിക്കാന്‍ തീരുമാനമാകുകയും ചെയ്തു.

കതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ കുര്‍ബാന നടത്തിയ ശേഷം പിരിഞ്ഞുപോകാമെന്ന ധാരണയിലാണ് ഇവര്‍ അകത്ത് പ്രവേശിച്ചത്. എന്നാല്‍ കുര്‍ബാനയക്ക് ശേഷം കതോലിക്കാ ബാവ പോയതിന് ശേഷവും യാക്കോബായ വിഭാഗം പള്ളിയില്‍ ആരാധന തുടരുകയാണ്. ഇതിന് സമീപത്തായുള്ള പള്ളിയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗവും വൈദികനും ഇന്നലെ മൂന്ന് മണിമുതല്‍ ഉള്ളത്.

തൊട്ടടുത്ത രണ്ട് പള്ളികളിലുമായി ഇരുവിഭാഗങ്ങളും ആരാധന നടത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സ്ഥലത്ത് കനത്ത പൊലീസ് സംരംക്ഷണം തുടരുകയാണ്.

സെക്ഷന്‍ 92 പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതിവിധി സര്‍ക്കാര്‍ നടപ്പാക്കിയതോടെയാണ് പള്ളി യാക്കോബായ വിഭാഗത്തിന് നഷ്ടമായത്.

ഇതിനെതിരെ യാക്കോബായ വിഭാഗം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇതോടെ വെള്ളിയാഴ്ച രാത്രി ഓര്‍ത്തഡോക്‌സ് വികാരി മത്തായി ഇടനാടിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കുള്ളില്‍ പ്രവേശിച്ചു. വിവരമറിഞ്ഞ് യാക്കോബായ വിഭാഗവും സംഘടിച്ചു. സംഘര്‍ഷ സാധ്യത നേരിടാന്‍ പൊലീസ് സന്നാഹമെത്തുകയും തുടര്‍ന്ന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ഇരുസഭാ പ്രതിനിധികളുമായും ചര്‍ച്ച നടത്തി കോടതിവിധി നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഉച്ചയ്ക്ക് ശേഷം അന്തരിച്ച യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം സംസ്‌ക്കാര ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ കയറ്റാന്‍ അനുവദിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് മരിച്ചയാളിന്റെ ബന്ധുക്കളെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിയത്. എന്നാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് ആളുകള്‍ പുറത്തെത്തിയതോടെ യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിക്ക് മുന്നില്‍ ഉപവാസം ആരംഭിച്ചു. പള്ളിക്കുള്ളിലുള്ളിലുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കതോലിക്ക ബാവയുടെ ഉപവാസം.

ഇതിന് ശേഷമാണ് രാവിലെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്.

2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിക്ക് ശേഷം യാക്കോബായ വിഭാഗത്തിന് നഷ്ടമാകുന്ന പതിനാറാമത്തെ പള്ളിയാണിത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018