Keralam

ആര്‍ഡിഒ നടത്തിയ ചര്‍ച്ചയില്‍ പഴന്തോട്ടം പള്ളിത്തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം; ഓര്‍ത്തഡോക്‌സുകാര്‍ പള്ളിപൂട്ടി പുറത്തിറങ്ങി, യാക്കോബായ ഉപവാസം അവസാനിപ്പിച്ചു 

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്ന എറണാകുളത്തെ പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ ആര്‍ഡിഒ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ താല്‍ക്കാലിക പരിഹാരം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താന്‍ ആര്‍ഡിഒ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. പള്ളിക്ക് പുറത്ത് ഉപവാസം നടത്തിയ യാക്കോബായ വിഭാഗം ഉപവാസം അവസാനിപ്പിച്ചു.യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയാണ് പള്ളിക്ക് പുറത്ത് ഉപവാസം നടത്തിയത്.

യാക്കോബായ വിഭാഗം പഴയ ചാപ്പലില്‍ കുര്‍ബാന നടത്താന്‍ തീരുമാനമായി. പള്ളിക്കുള്ളില്‍ പുലര്‍ച്ചെ മുതല്‍ നിലയുറപ്പിച്ച ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയടച്ചു പൂട്ടി പുറത്തിറങ്ങി. ആര്‍ഡിഒ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇരുവിഭാഗവം നിലപാടില്‍ അയഞ്ഞത്.

പഴന്തോട്ടം പള്ളിയില്‍ സഭാ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി ഇവിടെ യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തുല്യമായി ആരാധന അര്‍പ്പിച്ച് വരികയായിരുന്നു.

യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്നലെ രാവിലെ പൂട്ട് പൊളിച്ച് കയറിയത്. ഓര്‍ത്തഡോക്‌സ് വികാരി മത്തായി ഇടനാലിന്റെ നേതൃത്വത്തില്‍ ഇവര്‍ പള്ളിയില്‍ പ്രര്‍ത്ഥനയും നടത്തി. തുടര്‍ന്ന് യാക്കോബായ വിഭാഗം പള്ളിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തുകയായിരുന്നു.

ഇതില്‍ മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒയും എസ്പിയും അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി ചര്‍ച്ച നടത്തി. പഴയ പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് കുര്‍ബാന അര്‍പ്പിക്കാന്‍ തീരുമാനമാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം സംസ്‌ക്കാര ശുശ്രുഷകള്‍ക്കായി പള്ളിയില്‍ കയറ്റാന്‍ അനുവദിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ആര്‍ഡിഒയുമായി നടന്ന മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് മരിച്ചയാളിന്റെ ബന്ധുക്കളെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിയത്.

എന്നാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് ആളുകള്‍ പുറത്തെത്തിയതോടെയാണ് യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിക്ക് മുന്നില്‍ ഉപവാസം ആരംഭിച്ചത്. ഓര്‍ത്തഡോക്‌സുകാരെ പള്ളിക്കുള്ളില്‍ നിന്ന് പുറത്തിറക്കണമെന്നായിരുന്നു ആവശ്യം. മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സുകാര്‍ പള്ളി പൂട്ടി പുറത്തിറങ്ങിയതോടെയാണ് വിഷയത്തില്‍ താല്‍ക്കാലിക പരിഹാരമായത്.

2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിക്ക് ശേഷം യാക്കോബായ വിഭാഗത്തിന് നഷ്ടമാകുന്ന പതിനാറാമത്തെ പള്ളിയാണിത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018