Keralam

സാമ്പത്തിക സംവരണം: ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി; ‘എന്‍എസ്എസ് ബിജെപിക്കൊപ്പമായി കഴിഞ്ഞു’

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്ക സംവരണം ഭരണഘടനാ വിരുദ്ധമാണ്. അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള തന്ത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംവരണ വിഭാഗത്തെ പറ്റി ഒരു പഠനവും നടത്തിയിട്ടില്ല. ഒരു വിധത്തിലും അതിനെ അംഗീകരിക്കാന്‍ കഴിയില്ല. ബില്ലിനെ എതിര്‍ക്കാന്‍ മുസ്ലീം ലീഗ് അല്ലാതെ വേറൊരു പാര്‍ട്ടിക്കും നാവ് പൊങ്ങിയില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി ബില്ലിനെ സ്വാഗതം ചെയ്ത എന്‍എസ്എസ് ബിജെപിക്കൊപ്പമായിക്കഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക സംവരണത്തിനെതിരെ നിയമപോരാട്ടത്തിന് എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കുമെന്ന് വെളളാപ്പളളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമനസ്‌കരായ സംഘടനകളുമായി ആശയവിനിമയം നടത്തുമെന്നും സാമ്പത്തിക സംവരണ വാദത്തിനെതിരെ ആശയപ്രചാരണങ്ങളും ശക്തമാക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളി നേരത്തെ പറഞ്ഞത്.

എന്നാല്‍ ഇന്ന് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കത്തയച്ചിരുന്നു. സാമ്പത്തിക സംവരണത്തിനായുള്ള നിയമപോരാട്ടത്തില്‍ തുടക്കം മുതല്‍ എന്‍എസ്എസ് മുന്‍പന്തിയിലായിരുന്നുവെന്നും സംവരണ ബില്‍ നടപ്പാക്കുന്നത് സമുദായത്തിന് നേട്ടമുണ്ടാക്കുമെന്നും അതിനാലാണ് കത്തയച്ചതെന്നും സുകുമാരന്‍ നായര്‍ ഇന്ന് പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് എന്‍എസ്എസിനെ എതിര്‍ത്തുകൊണ്ട് വെള്ളാപ്പള്ളി രംഗത്തു വന്നിരിക്കുന്നത്.

മുന്നാക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ശനിയാഴ്ച രാഷ്ട്രപതി ഒപ്പുവെച്ചു. സാമ്പത്തിക സംവരണം നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ലോക്‌സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു.

ലോക്‌സഭയില്‍ ഭൂരിപക്ഷത്തില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ലോക്‌സഭയില്‍ മൂന്നും രാജ്യസഭയില്‍ ഏഴും പേരും മാത്രമാണ് സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്തത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്‍ വന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018