Keralam

സാമ്പത്തിക സംവരണം നടപ്പാക്കിയ മോഡിക്ക് എന്‍എസ്എസിന്റെ അഭിനന്ദനം; കോണ്‍ഗ്രസിനെ ‘കുത്തി’ സുകുമാരന്‍ നായരുടെ കത്ത്‌ 

മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കത്ത്. തുടക്കം മുതല്‍ എന്‍എസ്എസ് ഇക്കാര്യത്തില്‍ നിയമപോരാട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു. സംവരണ ബില്‍ നടപ്പാക്കുന്നത് സമുദായത്തിന് നേട്ടമുണ്ടാക്കുമെന്നും അതിനാലാണ് ഔദ്യോഗികമായി കത്ത് അയച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കത്തിലെ ഉള്ളടക്കത്തെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല.

ശബരിമല വിഷയത്തിലടക്കം ബിജെപിയുടെ നിലപാട് തന്നെയാണ് എന്‍എസ്എസും സ്വീകരിച്ചിരുന്നത്.

ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയത് മുതല്‍ രേഖാമൂലം സാമ്പത്തിക സംവരണം ആവശ്യപ്പെട്ടിരുന്നു. അത് നടപ്പായപ്പോള്‍ രേഖാമൂലം ഞങ്ങള്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. അത് സാമാന്യ മര്യാദയല്ലേ. 
സുകുമാരന്‍ നായര്‍ 

യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടായില്ലെന്ന് കത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നുമുണ്ട്.

മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ഇന്നലെ രാഷ്ട്രപതി ഒപ്പുവെച്ചു. സാമ്പത്തിക സംവരണം നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു.

ലോക്സഭയില്‍ ഭൂരിപക്ഷത്തില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ലോക്സഭയില്‍ മൂന്നും രാജ്യസഭയില്‍ ഏഴും പേരും മാത്രമാണ് സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്തത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്‍ വന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018