Keralam

യുവതീ പ്രവേശനം, വനിതാമതില്‍; നിലപാടുകള്‍ വ്യക്തമാക്കാന്‍ എസ്എന്‍ഡിപിയില്‍ തുഷാറിന്റെ സ്റ്റഡി ക്ലാസ്സ് ; സര്‍ക്കാരിനോടുള്ള സമീപനം വിശദീകരിക്കും

യുവതീ പ്രവേശനവും വനിതാമതിലും അടക്കം സംസ്ഥാനത്ത് ഉയര്‍ന്നു വരുന്ന വിവിധ വിഷയങ്ങളും അതില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള നിലപാടും അംഗങ്ങള്‍ക്ക് വ്യക്തമാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ സ്റ്റഡി ക്ലാസ്സ് വരുന്നു.

എസ്എന്‍ഡിപി യോഗം ശാഖാതലം മുതലുള്ള ഭാരവാഹികള്‍ക്കാണ് വിശദീകരണ, പഠന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. അടുത്ത മാസം മുതല്‍ സംസ്ഥാനത്തെ എല്ലാ യൂണിയനുകളിലും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേരിട്ടു പങ്കെടുക്കുന്ന ക്ലാസുകള്‍ നടക്കും. ആശയക്കുഴപ്പമില്ലാതെ കൃത്യമായി നിലപാട് പറയാന്‍ കഴിവുള്ള ഏതാനും പേരുടെ പട്ടികയും തയാറാക്കുന്നുണ്ട്.

യുവതീപ്രവേശന വിധിയില്‍ യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്ന നിലപാട് വിശദീകരിക്കും. ജനറല്‍ സെക്രട്ടറി വനിതാ മതിലിന്റെ മുഖ്യ സംഘാടകനായതു യോഗം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. വനിതാ മതില്‍ കഴിഞ്ഞയുടന്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ യോഗം ഭാരവാഹികള്‍ക്കിടയില്‍ത്തന്നെ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള യോഗത്തിന്റെ നിലപാട് ക്ലാസുകളില്‍ വിശദീകരിക്കാനൊരുങ്ങുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പു തീരുന്ന വിധം ദിവസവും ഒന്നോ രണ്ടോ യൂണിയനുകളില്‍ വീതമായിരിക്കും ക്ലാസ്. ശബരിമല വിഷയം, വനിതാ മതില്‍, സാമ്പത്തിക സംവരണം, സംസ്ഥാന സര്‍ക്കാരിനോടുള്ള സമീപനം തുടങ്ങിയയില്‍ അംഗങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന വിലയിരുത്തലിലാണു ക്ലാസുകള്‍.

എസ്എന്‍ഡിപി യൂണിയന്‍, ശാഖായോഗം, എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്, വനിതാ വിഭാഗം, മൈക്രോ ഫിനാന്‍സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും യോഗം.

സാമ്പത്തിക സംവരണത്തിനെതിരെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നുവെങ്കിലും സംവരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധിക സംവരണത്തിനുള്ള വഴി തുറക്കുകയാണെന്നും ആയിരുന്നു തുഷാറിന്റെ നിലപാട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018