Keralam

‘ആരും അനാഥരായില്ല’; നാലു വര്‍ഷത്തില്‍ അമ്മമാര്‍ ഉപേക്ഷിച്ച 567 കുഞ്ഞുങ്ങളെയും ദത്തെടുത്തു

കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷം പ്രസവശേഷം വളര്‍ത്താനാകാത്ത സാഹചര്യം കാരണം അമ്മമാര്‍ ഉപേക്ഷിച്ചത് 567 കുഞ്ഞുങ്ങളെ. ഇവരെയെല്ലാം ദമ്പതികളും ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ദത്തെടുത്തു.

കുടുംബപ്രശ്‌നങ്ങള്‍ പോലെ വളര്‍ത്താനാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ദമ്പതികള്‍ ഒരുമിച്ചും ഒറ്റയ്ക്കും, വിവാഹിതരല്ലാത്ത അമ്മമാര്‍ പേരും വിലാസവും അറിയിച്ചും സര്‍ക്കാരിന്റെ ശിശുക്ഷേമസമിതിക്ക് കൈമാറിയതുമായ കുഞ്ഞുങ്ങള്‍ 380 ആണ്.

പേരും വിലാസവും വെളിപ്പെടുത്താതെയാണ് 110 കുഞ്ഞുങ്ങളെ അമ്മമാര്‍ കൈമാറിയത്. 77 കുഞ്ഞുങ്ങളെ ലഭിച്ചത് ശിശുക്ഷേമ സമിതികളില്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്നും. ഇതില്‍ 187ല്‍ 95 ആണ്‍ കുഞ്ഞുങ്ങളും 92 പെണ്‍കുഞ്ഞുങ്ങളുമാണുള്ളത്.

അമ്മത്തൊട്ടിലില്‍ നിന്ന് മാത്രം 2017ല്‍ 28 കുട്ടികളെയും 2018ല്‍ 18 കുട്ടികളെയും ലഭിച്ചു.

ഉപേക്ഷിക്കപ്പെട്ട 567 കുഞ്ഞുങ്ങളില്‍ 554 പേരെ ദമ്പതികളും 13 പേരെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളുമാണ് ദത്തെടുത്തത്. ഇനി ദത്തെടുക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന 1250 ദമ്പതികള്‍ കേരളത്തിലുണ്ട്.

2017ലെ ദത്തെടുക്കല്‍ നിയന്ത്രണച്ചട്ടമനുസരിച്ച് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദത്തെടുക്കാം. എന്നാല്‍ ഏകരക്ഷിതാവായി എത്തുന്ന പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.

ദമ്പതികള്‍ക്ക് 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 4 വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാം. 45-50 പ്രായക്കാര്‍ക്ക് 4-8 വയസ്സുള്ള കുഞ്ഞുങ്ങളെയും 50-55 പ്രായക്കാര്‍ക്ക് 8-18 വയസ്സുള്ള കുട്ടികളെയുമാണു ദത്തെടുക്കാനാകുക.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018