Keralam

കരിമണല്‍ ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് സിപിഐഎം; ‘ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം’

ആലപ്പാടിലെ കരിമണല്‍ ഖനനം ശാസ്ത്രീയമായ രീതിയില്‍ പൂര്‍ണമായും പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നും പ്രാദേശിക വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഐഎം കൊല്ലം ജില്ലാക്കമ്മറ്റി.

ഖനനവുമായി ബന്ധപ്പെട്ട് 2017 ജനുവരിമുതല്‍ ചില ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ശാസ്ത്രീയമായ രീതിയില്‍ ഖനനം നടത്തുക എന്നതായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ജില്ലാക്കമ്മറ്റി ആരോപിച്ചു.

പ്രശ്‌നത്തെ വൈകാരികമായി വളര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി പാര്‍ലമെന്റ് അംഗമായിത്തുടരുന്ന കെസി വേണുഗോപാല്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിട്ടില്ലെന്നും ജില്ലാക്കമ്മറ്റി പറഞ്ഞു.

1936 മുതലാണ് ആലപ്പാട് ഖനനം ആരംഭിച്ചത്. 1963 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആറ്റമിക് എനര്‍ജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ ആലപ്പാട് ഖനനം ആരംഭിച്ചു. ഐആര്‍ഇയും മറ്റ് സ്വകാര്യ കമ്പനികളും കടല്‍ത്തീരത്തുനിന്നും മണല്‍ കോരിയെടുക്കുകയാണ് ചെയ്യുന്നത്. അശാസ്ത്രീയമായ ഈ രീതിയില്‍ മാറ്റം വരുത്തി ശാസ്ത്രീയമായ ഖനന രീതി സ്വീകരിക്കേണ്ടതാണ്.

കൂടാതെ, ഡ്രഡ്ജ് ചെയ്ത മണല്‍ മിനറല്‍ സെപ്പറേഷന്‍ നടത്തി ബാക്കിവരുന്ന മണ്ണ് അവിടെത്തന്നെ നിക്ഷേപിക്കുകയാണ് പതിവ്. ഈ മണ്ണ് കുഴികള്‍ മൂടുന്നതിനും പരിസ്ഥിതി, മണ്ണ്, ജല സമരക്ഷണ കാര്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്.

ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി 20104 ഏപ്രില്‍ നാലിന് കാരാറുണ്ടാക്കിയിരുന്നു. മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍. 82 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് ഖനനശേഷം തിരികെ നല്‍കാമെന്നായിരുന്നു കരാര്‍. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കണം.

ഭൂമി പുനരധിവാസത്തിന് യോഗ്യമാക്കുകയും വേണം. ഐആര്‍ഇ അധികാരികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ എടുക്കാതിരുന്നത് തെറ്റായ നിലപാടാണ്. കടല്‍ത്തീരത്ത് പുലിമുട്ട് സ്ഥാപിക്കുകയും തീരദേശ സംരക്ഷണത്തിന് കടല്‍ഭിത്തി നിര്‍മ്മിക്കുകയും വേണം. പ്രാദേശിക വികസനം ത്വരിതപ്പെടുത്തുന്നതിന് കമ്പനി ലാഭത്തിന്റെ രണ്ട് ശതമാനം തുക ഫലപ്രദമായി പാലിക്കപ്പെട്ടിട്ടില്ല.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകണം. ഇക്കാര്യങ്ങളില്‍ ഐആര്‍ഇ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും സിപിഐഎം ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു.

പൊതുമേഖലയില്‍ ശാസ്ത്രീയമായ ഖനനം നടത്തുക, പരിസ്ഥിതി സംരക്ഷിക്കുക, പുലിമുട്ടുകല്‍ സ്ഥാപിക്കുക, കടല്‍ഭിത്തികള്‍ നിര്‍മ്മിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നത് അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ജില്ലാക്കമ്മറ്റി ഉന്നയിച്ചു.

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചതിനിടെയാണ് പൊതുമേഖല നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം ജില്ലാക്കമ്മറ്റി രംഗത്തെത്തിയിരിക്കുന്നത്.

ഖനനം തുടരും തോറും കടല്‍ കരയെ വിഴുങ്ങുകയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് സമരക്കാര്‍ പറയുന്നത്. ഖനനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐആര്‍ഇ കമ്പനി ഖനനം നടത്തുന്നുണ്ടെന്ന്് സമരക്കാര്‍ ആരോപിക്കുന്നു

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018