Keralam

ആലപ്പാട്ടുകാരുടെ സമരം എന്തിനെന്ന് അറിയാതെ വ്യവസായ മന്ത്രി, നാട്ടുകാര്‍ക്ക് പരാതിയില്ല, ഖനനം നിര്‍ത്തില്ലെന്നും മന്ത്രി 

ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വ്യവസായ മന്ത്രി. ഇതുമായി ബന്ധപ്പെട്ട എന്തിനാണ് സമരം നടക്കുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞ ഇ പി ജയരാജന്‍ ഖനനം നിര്‍ത്തിവെയ്ക്കില്ലെന്നും പറഞ്ഞു.

ആലപ്പാട് ഇല്ലാതായി പോകുമെന്ന പ്രചാരണം കേട്ടിട്ടാണ് പ്രശ്‌നം ശ്രദ്ധിക്കുന്നതെന്നും അവിടെനിന്ന് തനിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ഇടതുമുന്നണിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. എല്ലാപാര്‍ട്ടികള്‍ക്കും വ്യത്യസ്ത അഭിപ്രായം കാണുമെന്നും മന്ത്രി പ്രതികരിച്ചു.

ഐആര്‍ഇ കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനമാണെന്നും ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനം അടച്ചു പൂട്ടിപ്പോകാന്‍ അനുവദിക്കാന്‍ കേരളത്തിന് പറ്റില്ല. മുന്‍പ് ഇതുപോലെ കേന്ദ്ര സര്‍ക്കാര്‍ കമ്പനി ഉപേക്ഷിക്കാന്‍ പോകുന്നുവെന്ന് ഒരു വാദം ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് താന്‍ നേരിട്ട് മുന്‍പ് എംഡിയോട് ആവശ്യപ്പെട്ടിരുന്നു. 240 ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഉപേക്ഷിക്കാനാവില്ല.
ഇപി ജയരാജന്‍.

2000 കുടുംബങ്ങള്‍ ലീസിന് കൊടുത്ത ഭൂമിയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അവിടത്തെ ജനങ്ങള്‍ക്ക് പരാതിയില്ല. മലപ്പുറത്തുകാരനായ ഒരാളാണ് ഇന്നലെ ചര്‍ച്ചയ്ക്കു വന്നിരുന്നത് ഇതുവരെ തനിക്ക് സംഭവത്തില്‍ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്ന് പറഞ്ഞ മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തില്‍ മാപ്പു പറയണമെന്ന ആവശ്യം എപ്പോഴം എല്ലായിടത്തും ചെന്നിത്തല ഉന്നയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ആലപ്പാട് സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിലെ ചിലര്‍ സ്വകാര്യ ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് വിഎം സുധീരനും ആരോപിച്ചിരുന്നു.

ആലപ്പാട് ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ തള്ളി ഘടകകക്ഷിയായ സിപിഐ ഇന്നലെ രംഗത്തെത്തിയിരുന്നു. ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമാണ് സിപിഐ എന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി ന്യായമായ പരിഹാരം കണ്ടെത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും കാനം ചോദിച്ചിരുന്നു.

ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75-ാം ദിവസത്തിലേക്ക് കടന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018