Keralam

കൊച്ചി മനുഷ്യക്കടത്ത്:  ലക്ഷ്യം ഓസ്‌ട്രേലിയ; സംഘത്തിലുണ്ടായിരുന്നത് 43 പേരെന്ന് സൂചന 

കൊച്ചി മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നത് സാധൂകരിക്കുന്ന നിര്‍ണായകനിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘമുള്‍പ്പെടെ നാല്‍പ്പതില്‍ അധികം പേര്‍ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചില്‍ ആറ് ദിവസം തങ്ങിയെന്നാണ് വിവരം.

12000 ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്. മരുന്നും,ശീതളപാനീയങ്ങളും ശേഖരിച്ച് ബോട്ട് മാര്‍ഗം കടന്നവരില്‍ സ്ത്രീകളും,കുട്ടികളും ഉള്‍പ്പെടെ 43 പേരുണ്ടെന്നും ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു

27 ദിവസത്തെ യാത്രയിലൂടെ ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമമാണ് സംഘം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലെ അഞ്ച് പേരുടെ രേഖകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം പുറംകടലില്‍ ബോട്ട് കണ്ടെത്തിയാല്‍ തിരികെ എത്തിക്കാന്‍ പൊലീസ് കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇങ്ങനെ:

ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ 22 തിയതിയാണ് ഇവര്‍ ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ നിന്ന് സംഘം വിപുലപ്പെടുത്തി കഴിഞ്ഞ അഞ്ചാം തിയതി ഇവര്‍ ചെറായി ബീച്ചിലെത്തി. തുടര്‍ന്ന് പതിനൊന്നാം തിയതി വരെ ഇവര്‍ ബീച്ചിനടുത്തുള്ള ആറ് ഹോട്ടലുകളിലായി താമസിച്ചു.

12-ാം തിയതി പുലര്‍ച്ചെയാണ് ഇവര്‍ ഹോട്ടല്‍ മുറി വിട്ടത്. ചെറായി ബീച്ചില്‍ നിന്ന് കണ്ടെടുത്ത ആറ് ബാഗുകളും, വടക്കേക്കര മാല്യങ്കരയിലുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്ത 13 ബാഗുകളില്‍ നിന്നുമാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സ്ത്രീകളും കുട്ടികളുടേതും ഉള്‍പ്പടെ വസ്ത്രങ്ങളും,ചെരുപ്പുകളും, ദീര്‍ഘ ദൂര യാത്രക്ക് വേണ്ട പാക്കറ്റ് ശീതളപാനീയങ്ങളും,വെള്ളവും,ഉണങ്ങിയ പഴങ്ങളും പൊലീസ് ബാഗുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ഇവരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവര്‍ ബോട്ട് ലാന്റിംഗ് സെന്റര്‍ വരെ എത്തിയിരുന്നൂവെന്നും എന്നാല്‍ പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്നും പൊലീസ് പറയുന്നു.

2015-ല്‍ സമാനമായ സാഹചര്യത്തില്‍ 14 പേരടങ്ങുന്ന സംഘം മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുടെ നീക്കം നേരത്തെ കണ്ടെത്തിയ പൊലീസ് 14 പേരെയും അറസ്റ്റ് ചെയ്തിരുന്നു.അഭയാര്‍ത്ഥികളായി മാറി പിന്നീട് രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. അതേ സമയം ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

ബോട്ട് വില്‍പ്പന നടത്തുന്ന ബ്രോക്കര്‍മാരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോസ്റ്റ് ഗാര്‍ഡും ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മാല്യങ്കരയിലെ ബോട്ട് കടവില്‍ എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തി. പിന്നീട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഓസ്േ്രടലിയ, ന്യസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018