Keralam

അവസാനിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ തീര്‍ത്ഥാടന കാലം; ശബരിമലയില്‍ വര്‍ഗീയകക്ഷികള്‍ രാഷ്ട്രീയം കളിച്ചെന്ന് കടകംപള്ളി

അവസാനിക്കുന്നത് കനത്ത വെല്ലുവിളികള്‍ നിറഞ്ഞ തീര്‍ത്ഥാടന കാലമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയം കളിച്ചു. പ്രശ്‌നങ്ങളുണ്ടാക്കിയവരുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക എന്ന അതീവഗൗരവും ഭരണഘടനാപരമായതുമായ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നു. സുപ്രീംകോടതി വിധിക്ക് വേണ്ടി വാദിച്ചവരും വിധി വാങ്ങാനായി പന്ത്രണ്ട് കൊല്ലം പ്രയത്‌നിച്ചവരും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാനസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഉയര്‍ന്നുവന്ന എല്ലാ വെല്ലുവിളികളെയും സര്‍ക്കാരിന് മറികടക്കാനായെന്നും മന്ത്രി പറഞ്ഞു.

ഭക്തജനങ്ങള്‍ ശബരിമലയിലേക്ക് വരരുതെന്ന തരത്തില്‍ ഒരു ദേശീയപാര്‍ട്ടി ക്യാംപെയ്ന്‍ നടത്തുന്ന അവസ്ഥയുണ്ടായി. തല്‍പര കക്ഷികള്‍ രാഷ്ട്രീയമോഹത്തോടെ ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിച്ചത്. അത് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയിലുണ്ടായ ഭക്തജന പ്രവാഹമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് അത്യാവശ്യമാമെന്ന് കേരളീയര്‍ക്ക് മനസ്സിലാവുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിയമവാഴ്ചയെ അട്ടിമറിക്കുന്നതും കേരളീയര്‍ കാണുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിര്‍ത്തേണ്ടത് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമായി ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. കുറച്ച് ദിവസം ജനങ്ങളെ കബളിപ്പിക്കാന്‍ വര്‍ഗ്ഗീയ ഭ്രാന്തന്‍മാര്‍ക്ക് സാധിച്ചു.

സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും വരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും തൊഴാനുള്ള അവസരം നല്‍കുമെന്നും കടകംപള്ളി പറഞ്ഞു. നടവരവ് കുറഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ ഭക്തര്‍ തന്നെയത് നികത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018