Keralam

മകരവിളക്കിനു പിന്നാലെ മലയരയ കുടുംബങ്ങളില്‍ അവകാശ പുനഃസ്ഥാപന ദീപം തെളിഞ്ഞു; ആദ്യ ദീപം പകര്‍ന്ന് പികെ സജീവ് 

മകരവിളക്കു തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് പുനഃസ്ഥാപിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട്‌ ഐക്യ മലയരയ മഹാസഭ അവകാശ പുനഃസ്ഥാപന ദീപം തെളിയിച്ചു. ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പികെ സജീവാണ് പുത്തന്‍ വീട്ടില്‍ കുടുംബത്തിലെ രാജമ്മയ്ക്ക് ആദ്യദീപം പകര്‍ന്നത്.

ഉടുമ്പാറമലയിലെ കെടാവിളക്കില്‍ നിന്നാണ് പൊന്നമ്പലമേട്ടില്‍ അവസാനം ദീപം തെളിയിച്ച പുത്തന്‍ വീട്ടില്‍ കുഞ്ഞന്‍ എന്ന വ്യക്തിയുടെ മരുമകള്‍ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേക്ക് ദീപം പകര്‍ന്നത്. അവകാശ പുനസ്ഥാപനത്തിനായി 2600 ദിവസങ്ങളായി സൂക്ഷിക്കുന്നതാണ് ഉടുമ്പാറ മലയിലെ കെടാവിളക്ക്.

1950 വരെ മലയരയരുടെ അവകാശമായിരുന്നു മകരവിളക്ക് കത്തിക്കുന്നത് എന്നാണ് ഐക്യ മലയരയ മഹാസഭ അവകാശപ്പെടുന്നത്. 1950 ന് ശേഷം തങ്ങളുടെ അവകാശം ദേവസ്വം ബോര്‍ഡ് തട്ടിയെടുക്കുകയും തങ്ങള്‍ക്ക് പൊന്നമ്പലമേട്ടില്‍ കയറാനുള്ള അവകാശം നിഷേധിച്ചുവെന്നും പികെ സജീവ് പറയുന്നു.

ദേവസ്വം ബോര്‍ഡ് മകരവിളക്ക് കത്തിക്കുന്നത് ആചാരലംഘനമാണെന്ന് മലയരയ മഹാസഭ പറയുന്നത്. മകരവിളക്കു കത്തിക്കുന്നതിനുള്ള അവകാശം പുനസ്ഥാപിച്ചുകിട്ടുന്നതിനു വേണ്ടി 10,000 മലയരയ കുടുംബങ്ങളില്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കുമെന്ന് ഇന്ന് രാവിലെ പികെ സജീവ്പറഞ്ഞിരുന്നു. ഇന്ന് മകരവിളക്കു കത്തിച്ച് കഴിഞ്ഞതിനെ തുടര്‍ന്നാണ് ദീപം പകര്‍ന്നത്.

Posted by P K Sajeev PK on Monday, January 14, 2019
മകരവിളക്കിനു പിന്നാലെ മലയരയ കുടുംബങ്ങളില്‍ അവകാശ പുനഃസ്ഥാപന ദീപം തെളിഞ്ഞു; ആദ്യ ദീപം പകര്‍ന്ന് പികെ സജീവ് 
മകരവിളക്കിനു പിന്നാലെ മലയരയ കുടുംബങ്ങളില്‍ അവകാശ പുനഃസ്ഥാപന ദീപം തെളിഞ്ഞു; ആദ്യ ദീപം പകര്‍ന്ന് പികെ സജീവ് 
മകരവിളക്കിനു പിന്നാലെ മലയരയ കുടുംബങ്ങളില്‍ അവകാശ പുനഃസ്ഥാപന ദീപം തെളിഞ്ഞു; ആദ്യ ദീപം പകര്‍ന്ന് പികെ സജീവ് 

അവസാനമായി ദീപം തെളിയിച്ച കുഞ്ഞന്റെ വീട്ടില്‍ പ്രര്‍ത്ഥനയ്ക്കായി ഒരു അമ്പലം കുഞ്ഞന്‍ നിര്‍മ്മിച്ചിരുന്നുവെന്നും ഇത് ഇപ്പോഴും കുടുംബം സംരക്ഷിച്ച് വരുകയാണെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018