Keralam

ശബരിമലയിലെ ആചാരങ്ങള്‍ മാറ്റിമറിക്കപ്പെട്ടിട്ടുണ്ടെന്ന് എ പത്മകുമാര്‍; ‘കുപ്രചാരങ്ങളുടെ ഫലമായി വരുമാനത്തില്‍ കുറവുവന്നാലും സര്‍ക്കാര്‍ കൂടെയുണ്ട് എന്ന വിശ്വാസമുണ്ട്’

ശബരിമലയിലെ ആചാരങ്ങളെല്ലാം മാറ്റി മറിക്കപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍. മലയരയ സമുദായം തേനഭിഷേകം നടത്തിയിരുന്നു എന്നു പറയപ്പെടുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലില്ല. ഈ ആചാരത്തിനു മാറ്റം വന്നു. 18-ാം പടി പഞ്ചലോഹം കെട്ടി. സന്നിധാനത്ത് അഭിഷേകം നടത്താന്‍ വെള്ളമെടുത്തിരുന്ന മണിക്കിണര്‍ മൂടി. ഭസ്മക്കുളവും മൂടി. ഇതെല്ലാം കാലാകാലങ്ങളില്‍ വന്ന മാറ്റമാണ്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദോവസ്വംബോര്‍ഡ് നിലപാട് മാറ്റിയിട്ടില്ല. ആചാരാനുഷ്ടാനങ്ങള്‍ പാലിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി നല്‍കിയത്. റിവ്യൂ ഹര്‍ജികളില്‍ വിധി വരുന്നതോടെ കാര്യങ്ങള്‍ ശുഭകരമാകുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്ത്രിയുള്‍പ്പടെയുള്ള ആളുകളുമായി ആലോചിച്ചുവേണം ക്ഷേത്രകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ പലതും നിലനിര്‍ത്താനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. പമ്പയില്‍ പുതിയ പാലത്തിന്റെ പണി മാര്‍ച്ചോടെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാര്‍ പറഞ്ഞു.

ചില കുപ്രചരണങ്ങളുടെ ഭാഗമായി വരുമാനത്തില്‍ കുറവുവന്നാലും പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്ന ഉത്തമ വിശ്വാസമുണ്ട്. എത്ര തുക കുറവുണ്ടായാലും ജീവനക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കുഴപ്പമുണ്ടാകാതെ ബോര്‍ഡ് നോക്കും.

308 കോടി രൂപ സര്‍ക്കാര്‍ ഇതുവരെ ശബരിമലയില്‍ ചെലവഴിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ നഷ്ടത്തെക്കുറിച്ചല്ല, ഭക്തരുടെ ലാഭത്തെക്കുറിച്ചാണ് ചിന്തയെന്നും പത്മകുമാര്‍ വ്യക്തമാക്കി.

18 കോടി മുടക്കി അടുത്ത സീസണ് മുമ്പ് ചെങ്ങന്നൂര്‍ കുന്നത്ത് ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കും. ആറന്മുളയില്‍ 15000 പേര്‍ക്ക് വിരിവക്കാവുന്ന തരത്തില്‍ നാല് കോടിയുടെ പ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും പത്മകുമാര്‍ അറിയിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018