Keralam

ഉമ്മന്‍ ചാണ്ടി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സന്തോഷിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ‘സിപിഐഎമ്മുകാര്‍ പാര്‍ലമെന്റിലേക്കു പോയിട്ട് എന്തിനെന്ന് ജനങ്ങള്‍ ചിന്തിക്കും’

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ചങ്ങലക്കിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തവണ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷിന്റെയും കെ സുധാകരന്റെയും കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി ‘മലയാള മനോരമ’യക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏറ്റവും മികച്ച, ജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിാണ് ഓരോ മണ്ഡലത്തിലും ആവശ്യം. സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തിലും പൊതുമാനദണ്ഡം ആയിട്ടില്ല. ഓരോ മണ്ഡലത്തിലും ഏറ്റവും മിടുക്കനായ സ്ഥാനാര്‍ഥി ആരാണ് എന്നതു മാത്രമാകും മാനദണ്ഡം. ഒരു പഴുതുമില്ലാതെ അതു പൂര്‍ത്തിയാക്കിയാലേ, മോഡി ഭരണത്തിന് അന്ത്യം കുറിക്കാന്‍ ആവശ്യമായ നമ്പര്‍ കേരളത്തില്‍ നിന്നു കിട്ടൂവെന്ന് ഓരോ കോണ്‍ഗ്രസുകാരനും അറിയാമെന്നും ഫെബ്രുവരി 20നകം സ്ഥാനാര്‍ഥി എന്നതു നിലവില്‍ കര്‍ശനമായ തീരുമാനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഒരു ലോക്‌സഭാ സീറ്റ് കൂടി അധികമായി ചോദിക്കുമെന്ന വാര്‍ത്തകളില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിലപാടും അവരില്‍ നിന്നുണ്ടാകില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സന്തോഷിക്കുമെന്നും വ്യക്തമാക്കി

ഉമ്മന്‍ചാണ്ടി ഞങ്ങളുടെ താരപരിവേഷമുള്ള നേതാവാണ്. കേരളത്തില്‍ എവിടെ അദ്ദേഹം മത്സരിച്ചാലും ആ പേരിനു മാത്രം ലഭിക്കുന്ന വോട്ടുകളുണ്ട്. ജനങ്ങള്‍ ഇരുംകൈയും നീട്ടി അദ്ദേഹത്തെ സ്വീകരിക്കും. രണ്ടുതവണ ഇവിടെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിനു ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്നു കരുതുന്നവരുണ്ട്. അത്തരം അഭിപ്രായങ്ങള്‍ അദ്ദേഹം പരിഗണിച്ചാല്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കും.
മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല ചൂടുപിടിച്ചതോടെ ബിജെപിക്ക് കേരളത്തില്‍ ഒരു ഹൈന്ദവവികാരം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതു വൈകാരികം മാത്രമാണ്. തെരഞ്ഞെടുപ്പാകുമ്പോള്‍ ആര്‍ക്കു വോട്ടു ചെയ്യുന്നതാണ് ഗുണകരമെന്നു ജനങ്ങള്‍ ചിന്തിക്കും. കേരളം കലാപഭൂമിയാക്കുന്നതില്‍ ബിജെപിക്കൊപ്പം തുല്യപങ്കുവഹിച്ച സിപിഐഎമ്മിനെ അവര്‍ തിരിച്ചറിയും. സിപിഐഎമ്മുകാര്‍ പാര്‍ലമെന്റിലേക്കു പോയിട്ട് എന്തു കാര്യമെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്നും ദേശീയ രാഷ്ട്രീയത്തില്‍ അവര്‍ക്ക് പ്രസക്തിയില്ലാത്തതിനാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമാകും നേട്ടമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018