Keralam

ആലപ്പാട് സമരം: ഇപി ജയരാജന്‍ മാപ്പ് പറയണമെന്ന് ചെന്നിത്തല; സമരം ചെയ്യുന്നത് പ്രദേശവാസികള്‍, പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം

കൊല്ലം ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന സമരക്കാരെ ആക്ഷേപിച്ച വ്യവസായ മന്ത്രി ഇ പി ജയരാജന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ല, പ്രദേശവാസികള്‍ തന്നെയാണ് ആലപ്പാട് സമരം ചെയ്യുന്നത്. ദുര്‍വാശി ഉപേക്ഷിച്ച് മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും ആലപ്പാട്ടെ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു

സമരസമിതിക്ക് പിന്‍തുണയുമായി ആലപ്പാട് എത്തിയപ്പോഴായിരന്നു ചെന്നിത്തലയുടെ പ്രതികരണം. ചെന്നിത്തലയ്ക്ക് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും ആലപ്പാട്ടെ സമരവേദിയില്‍ എത്തും.

ചര്‍ച്ചയ്ക്ക് മുന്‍പേ തന്നെ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല.ആലപ്പാടിനെക്കുറിച്ചുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വിടണം. അനിയന്ത്രിതമായ ഖനനം വലിയ പ്രശ്‌നങ്ങളുണ്ടാക്കും. സര്‍ക്കാര്‍ ഇതെല്ലാം പരിശോധിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ചെന്നിത്തലയുടെ സന്ദര്‍ശനത്തിനിടെ ഐആര്‍ഇ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഖനനം നിര്‍ത്തി വച്ചാല്‍ അത് തങ്ങളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ പ്രതിഷേധിക്കാനെത്തിയതാണ് തര്‍ക്കമുണ്ടാക്കിയത്.തങ്ങളുടെ വീടിനും ജീവനും ഭീഷണിയായി നിലകൊള്ളുന്ന ഖനനം അവസാനിപ്പിക്കണം എന്നായിരുന്നു സമരസമിതിക്കാര്‍ക്ക് മറുപടി പറയാനുണ്ടായത്.

സമരത്തെ തള്ളി കഴിഞ്ഞ ദിവസമാണ് മന്ത്രി ഇ പി ജയരാജന്‍ രംഗത്തെത്തുന്നത്. ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കാനാവില്ലെന്നും, ഖനനം വിവാദമാക്കിയത് പരിശോധിക്കണമെന്നും വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുവെന്ന് സംശയിക്കുന്നതായും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചയില്‍ ആലപ്പാടിനെ കുറിച്ച് പറയുന്നതെന്നും മന്ത്രി ആരോപിച്ചു. ഐആര്‍ഇയ്ക്കെതിരെ മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ സമരസമിതി പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ല. അതിനിടെയാണു സമരത്തെത്തളളി ഖനനം നിര്‍ത്തിവെച്ച് ചര്‍ച്ചയില്ലെന്ന് അറിയിച്ച് ജയരാജന്‍ രംഗത്ത് വരുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018