Keralam

ആലപ്പാട് കരിമണല്‍ ഖനനത്തില്‍ സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസ്; ഖനനം തടയണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു 

ആലപ്പാട് കരിമണല്‍ ഖനനത്തില്‍ സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഖനനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കരുനാഗപ്പളളിയില്‍ നിന്നുള്ള കെഎം ഹുസൈന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രദേശത്തെ ഇല്ലാതാക്കുന്ന ഖനനത്തിന്റെ നിയമസാധുത പരിശോധിക്കണമെന്നും സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

കഴിഞ്ഞ ഫെബ്രുവരിയില്‍ മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ പരിസ്ഥിതി ആഘാത സമിതി നടത്തിയ പഠന റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അനധികൃതമായി നടത്തുന്ന ഖനനം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച ശേഷം സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയ്ക്കും നോട്ടീസ് അയക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെയും ഐഐര്‍ഇയെയും എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി. കൊല്ലം ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഖനനം നിര്‍ത്താനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഖനനം വിവാദമാക്കിയത് പരിശോധിക്കണമെന്നും വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുവെന്ന് സംശയിക്കുന്നതായും ഇപി ജയരാജന്‍ പറഞ്ഞു. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചയില്‍ ആലപ്പാടിനെ കുറിച്ച് പറയുന്നതെന്നും മന്ത്രി ആരോപിച്ചിരുന്നു.ഐആര്‍ഇയ്‌ക്കെതിരെ മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനം അടച്ചു പൂട്ടിപ്പോകാന്‍ അനുവദിക്കാന്‍ കേരളത്തിന് പറ്റില്ല. മുന്‍പ് ഇതുപോലെ കേന്ദ്ര സര്‍ക്കാര്‍ കമ്പനി ഉപേക്ഷിക്കാന്‍ പോകുന്നുവെന്ന് ഒരു വാദം ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് താന്‍ നേരിട്ട് മുന്‍പ് എംഡിയോട് ആവശ്യപ്പെട്ടിരുന്നു. 240 ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഉപേക്ഷിക്കാനാവില്ല.
ഇപി ജയരാജന്‍

ജനങ്ങള്‍ സഹകരിക്കുന്നത് കൊണ്ടാണ് ഖനനം നടക്കുന്നതെന്നും തീരത്തെ സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി. ആലപ്പാട് വിവാദത്തിനും സമരത്തിനും ഇപ്പോള്‍ ഒരു കാരണവുമില്ല. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും.

കരിമണല്‍ കൊള്ളയ്ക്കായി പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. മണല്‍കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കുമെന്നും വ്യവസായ മന്ത്രി വ്യക്തമാക്കിയിരുന്നു.

16ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വ്യവസായ മന്ത്രി ഇപി ജയരാജനും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പങ്കെടുക്കും. കൊല്ലം കലക്ടറും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ഐആര്‍ഇ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സമയം തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സമരസമിതി പ്രതിനിധികളെ യോഗത്തിലേക്കു വിളിച്ചിട്ടില്ല.

വരുന്ന 19 ന് ആലപ്പാടിനെ രക്ഷിക്കാന്‍ കേരളമാകെ ബഹുജനമാര്‍ച്ചിന് ആഹ്വാനമുണ്ട്. വിവിധ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു.

89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഖനനം തുടരും തോറും കടല്‍ കരയെ വിഴുങ്ങുകയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018