Keralam

‘ബിജെപി എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിടുന്നു, അത് ഹിന്ദു അനുകൂലം തന്നെയാണ്’; മോഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള 

നരേന്ദ്ര മോഡിയെ വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഒരു കോടതിയിലോ എഫ്‌ഐആറിലോ മോഡി സര്‍ക്കാരിന് എതിരായി അഴിമതി ആരോപണം ഉയര്‍ന്നിട്ടില്ല. നൂറ് ശതമാനം വിജയിച്ച പ്രധാനമന്ത്രിക്ക് ഇനിയും അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കൊല്ലത്ത് നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളന വേദിയിലായിരുന്നു മോഡിയെ പുകഴ്ത്തിക്കൊണ്ടുള്ള ശ്രീധരന്‍പിള്ളയുടെ പ്രസംഗം.

ബിജെപി ഒരു മതത്തിനും എതിരല്ല, എന്നാല്‍ ഹിന്ദു അനുകൂലമാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ബിജെപി എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ബിജെപി ആന്റിമുസ്ലീമല്ല, ആന്റിക്രിസ്ത്യനല്ല. ബിജെപി പ്രോ ഹിന്ദുവായിരിക്കാം. ആണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശബരിമല ധര്‍മ്മ ശാസ്താവിന്റെ അനുഗ്രഹത്തെ കൊണ്ട് വിശ്വാസം സംരക്ഷിക്കാനുള്ള പടയോട്ടത്തില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും നമ്മോടോപ്പം അണിചേരുകയാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഗ്രാഫ് താഴോട്ടുപോകുമ്പോള്‍ നമ്മുടെ ഗ്രാഫ് മേലോട്ടാണ്. കേരളം ബിജെപി ഭരിക്കുമെന്ന് അമിത് ഷാ ദേശീയസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് ചരിത്ര മാറ്റത്തിന്റെ സൂചനയാണ്.   
ശ്രീധരന്‍ പിള്ള

മോഡി ഭരിക്കട്ടെ എന്ന അഭിപ്രായം നിങ്ങളുടെ നാക്കില്‍ നിന്നും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മോഡി മുദ്രാവാക്യവും ശ്രീധരന്‍പിള്ള പ്രവര്‍ത്തകരെ കൊണ്ട് പറയിപ്പിച്ചു. 'സെക്രട്ടറിയേറ്റിലെ രാക്ഷസന്മാര്‍' കേള്‍ക്കുന്ന വിധത്തില്‍ കൈ ഉയര്‍ത്തി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീധരന്‍പിള്ള മുദ്രാവാക്യം വിളിപ്പിച്ചത്.

അഴിമതിക്ക് എതിരെയുള്ള വിളക്കുകാലുകള്‍ എവിടെയെന്ന് നെഹ്‌റു ചോദിച്ചെങ്കില്‍, അഴിമതിക്കാരായത് അദ്ദേഹത്തിന്റെ പിന്‍ഗാമികളാണ്. പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി പിണറായി സര്‍ക്കാര്‍ ജയിലില്‍ അടച്ചിരിക്കുകാണെന്നും ശ്രീധരന്‍പിള്ള പ്രസംഗിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018