Keralam

ഭിന്നത, പങ്കെടുക്കാന്‍ ആളില്ല; സെക്രട്ടേറിയറ്റ് ഉപരോധം ഉപേക്ഷിച്ച് ബിജെപി; പ്രക്ഷോഭകരുടെ വിശ്വാസ്യത ചില നേതാക്കള്‍ തകര്‍ത്തെന്ന് ആരോപണം 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന സംഘപരിവാര്‍ സംഘടനകള്‍ ഭിന്നതയും പ്രവര്‍ത്തകരില്ലാത്തതും മൂലം പ്രഖ്യാപിച്ച പല പരിപാടികളും റദ്ദാക്കുന്നെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ യുവതീപ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനായിരുന്നു കര്‍മ്മസമിതി അടക്കമുള്ള സംഘടനകളുടെ തീരുമാനം. ഇത് മാറ്റി ഉപരോധത്തിന് പകരം 20ന് എല്ലാജില്ലകളിലും അയ്യപ്പഭക്ത സംഗമം നടത്താനാണ് നിലവിലെ ആലോചന.

പ്രതിഷേധം മുഖ്യമന്ത്രിക്കെതിരായ ഉപരോധമായി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധം തീരുമാനിച്ചത്. നടത്തിയ പരിപാടികളില്‍ പങ്കാളിത്തം കുറഞ്ഞതിനെത്തുടര്‍ന്നാണ് പുനരാലോചന. എന്നാല്‍ അമൃതാനന്ദമയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതുകൊണ്ടാണ് ഉപരോധം സംഗമമായി മാറ്റുന്നതെന്നാണ് സംഘാടകരുടെ വാദം.

സംഗമത്തിന്റെ തലേന്ന് സെക്രട്ടേറിയേറ്റിന് സമീപത്ത് ബിജെപി നടത്തുന്ന നിരാഹാര സമരവും അവസാനിപ്പിച്ചേക്കും. ശബരിമല യുവതീപ്രവേശന റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന 22ന് സമരം അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത്രയും ദിവസം സമരം നടത്തുന്നതില്‍ കാര്യമില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി ഇപ്പോള്‍.

നിരാഹാര സമരത്തിന് മുന്‍നിര നേതാക്കന്മാരില്‍ നിന്ന് പോലും മതിയായ പിന്തുണ കിട്ടാത്തതും ക്ഷീണമായിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ഡിസംബര്‍ മൂന്നിനാണ് ബിജെപി സമരം തുടങ്ങിയത്.

ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി. കെ പദ്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെ മുന്‍ നിര നേതാക്കന്മാരെ കിട്ടാത്ത സ്ഥിതിയായി. ജയില്‍വാസം കഴിഞ്ഞ് കെ സുരേന്ദ്രന്‍ നിരാഹാരസമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടെങ്കിലും പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങിയ നേതാക്കളും നിരാഹാരത്തിന് മുതിര്‍ന്നില്ല.

ശബരിമല കര്‍മ്മസമിതിക്കൊപ്പം സന്നിധാനത്തെ പ്രതിഷേധത്തിന് ബിജെപി വേണ്ടെന്ന ആര്‍എസ്എസ് നിലപാടിനെ തുടര്‍ന്നാണ് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്.

യുവതി പ്രവേശനത്തെത്തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിലുണ്ടായ അക്രമങ്ങളില്‍ വ്യാപക അറസ്റ്റ് നടന്നത് പ്രവര്‍ത്തകരെ സമരരംഗത്തുനിന്നും അകറ്റിയിട്ടുണ്ട്. അറസ്റ്റിനെ നേരിടാന്‍ ബിജെപി നേതൃത്വം ഇടപെട്ടില്ലെന്ന ആക്ഷേപവും പാര്‍ട്ടിക്കകത്ത് പുകയുന്നുണ്ട്. പ്രക്ഷോഭകരുടെ വിശ്വാസ്യത തന്നെ ചില നേതാക്കള്‍ തകര്‍ത്തെന്നും അത് രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018