Keralam

ശബരിമലയില്‍ രഹസ്യ അജണ്ടയില്ലെന്ന് സര്‍ക്കാര്‍; ബിന്ദുവും കനകദുര്‍ഗയും എത്തിയത് സുപ്രീംകോടതി വിധി പ്രകാരം; വിശ്വാസം അളക്കാനാകില്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം 

രഹസ്യ അജന്‍ണ്ടകളില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. ഇരുവര്‍ക്കും മറ്റ് അജണ്ടയുളളതായി അറിയില്ല. ശബരിമലയില്‍ എത്തുന്നവരുടെ പശ്ചാത്തലം പരിശോധിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍.ആരുടെയും വിശ്വാസം പരിശോധിക്കാന്‍ മാര്‍ഗമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സംശയമുളളവരെ മാത്രമാണ് പരിശോധിക്കുന്നത്.

ബിന്ദുവും കനക ദുര്‍ഗയും യഥാര്‍ത്ഥ വിശ്വാസികളല്ലെന്ന് സര്‍ക്കാരിന് മുന്നില്‍ റിപ്പോര്‍ട്ടുകളില്ല. ഇവര്‍ക്ക് മറ്റു അജന്‍ണ്ടകളുളളതായി അറിയില്ല. ഇവര്‍ക്ക് പിന്നില്‍ മറ്റു ബാഹ്യശക്തികളില്ല. ശബരിമലയില്‍ സമാധാനം തകര്‍ക്കാന്‍ സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ ശ്രമിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പൊലീസിന് അടക്കം ഇക്കാര്യത്തില്‍ തുറന്ന സമീപനമാണുളളത്. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് പ്രമുഖ പാര്‍ട്ടിയും ചില വലതുപക്ഷ ശക്തികളുമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അവര്‍ക്കാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ അജന്‍ണ്ടയുളളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ബിന്ദുവോ കനക ദുര്‍ഗയോ ദര്‍ശനം നടത്തിയതിനെ ചൊല്ലി സന്നിധാനത്തോ ശബരിമലയിലോ ഒരു പ്രശ്‌നവും ഉണ്ടായില്ല. പക്ഷേ ഇതിന്റെ പേരില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശബരിമല കര്‍മസമിതി, ആചാര സംരക്ഷണ സമിതി തുടങ്ങിയവര്‍ ശ്രമിച്ചു.

ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല പ്രവേശനത്തെ കുറിച്ച് ഹൈക്കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018