Keralam

മനുഷ്യക്കടത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തികളെന്ന് സംശയം; ഒരു കോടിയുടെ ബോട്ടു വാങ്ങി, 12,000 ലിറ്റര്‍ ഡീസലിന് 55000 രൂപ അധികം നല്‍കി.

കൊച്ചി മുനമ്പത്തെ മനുഷ്യക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള വന്‍ സാമ്പത്തിക ശക്തികളെന്നു സൂചന. ഡല്‍ഹിയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ഈ മാസം അഞ്ചാം തീയതിയോടെ ചെറായിയിലെ വിവിധ റിസോര്‍ട്ടുകളിലേക്കെത്തിയ അമ്പതോളം പേരടങ്ങുന്ന സംഘം യാത്രയ്ക്കാവശ്യമായി കോടികളാണ് ചെലവഴിച്ചത്.

മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘം ആസൂത്രണം ചെയ്ത പദ്ധതിയാണ് മുനമ്പത്ത് നടന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മാസം നീണ്ട യാത്രയിലൂടെ ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തുമസ് ദ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന് കരുതുന്ന സംഘം ചെറായിയില്‍ നിന്ന് ബോട്ട് വാങ്ങുവാനായി ചെലവഴിച്ചത് ഒരു കോടി രണ്ട് ലക്ഷം രൂപയാണ്. മുഴുവന്‍ തുകയും പണമായിട്ട് നല്‍കി. തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ഇവര്‍ ദേവമാത എന്ന ബോട്ട് വാങ്ങിയത്.

യാത്രക്കായി ആവശ്യമായ ഡീസല്‍ വാങ്ങാനായും വന്‍തുക ചെലവഴിച്ചു. 12,000 ലിറ്റര്‍ ഡീസലിനായി 10 ലക്ഷം രൂപയാണ്. പമ്പുടമ ബാക്കി 55,000 രൂപ തിരിച്ചു നല്‍കാന്‍ തയ്യാറായെങ്കിലും ഇവര്‍ തുക വാങ്ങിയില്ല.

1,000 ലിറ്റര്‍ കുടിവെള്ളം സംഭരിക്കാന്‍ കഴിയുന്ന അഞ്ച് വാട്ടര്‍ ടാങ്കുകളാണ് ഒരു കടയില്‍ നിന്ന് സംഘം വാങ്ങിയത്. ഇതുകൂടാതെ ഒരു മാസത്തേക്കാവശ്യമായ മരുന്നുകളും സംഘം സംഭരിച്ചിരുന്നു.

ഒരാഴ്ച റിസോര്‍ട്ടില്‍ താമസിച്ച സംഘം നല്‍കിയിരിക്കുന്നത് വ്യാജമേല്‍വിലാസമാണ്. ഇവരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുനമ്പം വഴി ഇവരെ കടത്തിയ ബോട്ട് വാങ്ങിയ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകാന്തന്‍, സെല്‍വം എന്നിവരാണ് ബോട്ട് വാങ്ങിയതെന്നാണ് പൊലീസിന് വിവരം കിട്ടിയിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയെന്നും സംശയിക്കുന്നു.

രണ്ടുദിവസം മുമ്പാണ് സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ്.

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരും ബോട്ടില്‍ കൊച്ചി തീരം വിട്ടെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേര്‍ മുമ്പും കൊച്ചി വഴി സമാനരീതിയില്‍ ഓസ്‌ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം. തമിഴ്‌നാട്ടിലെ ഈ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു.ഒപ്പം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 42 പേരെക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018