Keralam

കനക ദുര്‍ഗക്ക് മര്‍ദനം; മലപ്പുറത്തെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആക്രമിച്ചതായി പരാതി 

ശബരിമലയില്‍ ദര്‍ശനം നടത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കനകദുര്‍ഗയ്ക്ക് മര്‍ദനമേറ്റതായി പരാതി. അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചതായാണ് പരാതി.

ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പൊലീസ് സംരക്ഷണത്തിലാണ് ദിവസങ്ങളായി കഴിഞ്ഞിരുന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയും ഇവര്‍ക്കു നേരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ദര്‍ശനത്തിന് ശേഷം പലയിടങ്ങളിയായി മാറി താമസിച്ച ഇരുവരും ഇന്നലെയാണ് സ്വന്തം വീട്ടുകളിലേക്ക് മടങ്ങിയത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തുന്ന വിവരം അറിഞ്ഞ് പൊലീസ് വീടിന് നേരത്തെ തന്നെ സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ ചെന്ന ഇവരെ ഭര്‍ത്താവിന്റെ അമ്മ മര്‍ദിച്ചുവെന്നാണ് വിവരം.

ഇത് സംബന്ധിച്ച് കനകദുര്‍ഗ പൊലീസിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. പരുക്ക് ഗുരുതരമല്ലെങ്കിലും പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആനമങ്ങാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലാണ് കനകദുര്‍ഗ ജോലി ചെയ്യുന്നത്. ഇവിടെ നിന്ന് എടുത്ത അവധി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018