Keralam

നാളെ അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിലച്ചേക്കും; അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ 

വീണ്ടും കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്‍. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിലച്ചേക്കാനാണ് സാധ്യത. നാളെ രാവിലെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കാനുള്ള ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ ജീവനക്കാര്‍ പണിമുടക്കും. നിരത്തില്‍ കെഎസ്ആര്‍ടിസി ഇറങ്ങാത്ത അവസ്ഥ ജനങ്ങള്‍ക്ക് ദുരിതമാകും.

ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് സമര സമിതി നേതാക്കള്‍ പറയുന്നത്. നേരത്തെ കഴിഞ്ഞ ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവെച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ പിന്നീട് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവടക്കം കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയ നിരവധി കാര്യങ്ങളുണ്ടായി. ഒടുവില്‍ സര്‍വ്വീസുകള്‍ അടക്കം വെട്ടിക്കുറച്ച് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ഒഴിവില്‍ പുതിയ നിയമനങ്ങള്‍ നടത്തി നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് അടുത്ത പ്രതിസന്ധിയായി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്.

ലേബര്‍, ഗതാഗത വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത ഓക്ടോബറിലെ യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നാണ് സമരസമിതി പറയുന്നത്.

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്.

കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരി സമരസമിതിയുമായി നാളെ രാവിലെ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുകയുള്ളു. മാനേജ്‌മെന്റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018