Keralam

‘ശബരിമല കേസ് നീട്ടിയതില്‍ ആശങ്കയില്ല’; പരിഗണിക്കുന്നത് അനുസരിച്ച് ബാക്കി തീരുമാനിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  

ശബരിമല കേസ് നീട്ടിയതില്‍ ആശങ്കയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. കേസ് കോടതി പരിഗണിക്കുന്നത് അനുസരിച്ച് തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കാം. ഇപ്പോഴത്തെ പോലെ കാര്യങ്ങള്‍ മുന്നോട്ടുപോകട്ടെയെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു.

ആരെയെങ്കിലും മനഃപൂര്‍വ്വം ശബരിമലയില്‍ വിളിച്ചുവരുത്തണമെന്ന് സര്‍ക്കാരിന് താത്പര്യമില്ല. ദേവസ്വം ബോര്‍ഡിന്റേതായ കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമേ തങ്ങളുദ്ദേശിക്കുന്നുള്ളൂ എന്നും പദ്മകുമാര്‍ പ്രതികരിച്ചു.

ഞങ്ങളെ സംബന്ധിച്ച് ഒരു ആശങ്കയ്ക്കും ഇടയില്ല. ഇത്രയും ദിവസം നിന്നില്ലേ. എന്നുപറഞ്ഞതു പോലെ വന്നാല്‍ വന്നതിന്റെ ബാക്കി കാര്യങ്ങള്‍ നോക്കും. ഭക്തജനങ്ങളും ബോര്‍ഡും അക്കാര്യങ്ങള്‍ കൈകാര്യം ചെയ്‌തോളും.   
എ പദ്മകുമാര്‍

ഭക്തരുടെ താല്‍പര്യവും ആചാരാനുഷ്ഠാനുങ്ങളും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ബാധ്യസ്ഥമാണ് എന്നും പദ്മകുമാര്‍ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22ന് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരുന്നത്. അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.

ശബരിമല യുവതീപ്രവേശം തടയണമെന്നാവശ്യപ്പെടുന്ന നാല് റിട്ട് ഹര്‍ജികളും 50 പുനപരിശോധനാഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുളളത്.

ഹര്‍ജികളിലെ നടപടികള്‍ പൂര്‍ണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഹര്‍ജികള്‍ 22ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ഗോഗോയ് അറിയിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018