Keralam

‘പഴയ ആളുകള്‍ പുതിയവര്‍ക്കായി വഴിമാറി കൊടുക്കണം’; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിസി ചാക്കോ 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പിസി ചാക്കോ. പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറണം. അതിന് പലരും തയ്യാറാകുന്നില്ല. ഒരുപാട് തവണ മത്സരിച്ചെന്ന ആളെന്ന നിലയിലാണ് ഇത്തവണ മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടിയാണ് ഇനി തീരുമാനിക്കേണ്ടതെന്നും പിസി ചാക്കോ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗ്രൂപ്പുകള്‍ നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന രീതി പറ്റില്ലെന്ന എകെ ആന്റണിയുടെ പ്രസ്താവന കുറച്ചുകാലം മുമ്പ് വേണ്ടതായിരുന്നു എന്നും പിസി ചാക്കോ വ്യക്തമാക്കി.

വ്യക്തിപരമായി മത്സര രംഗത്ത് നിന്നും മാറിനില്‍ക്കാനാണ് എനിക്ക് താത്പര്യം. പാര്‍ട്ടിയുടെ പ്രധാന ചുമതല വഹിക്കുന്നവര്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ അവരവരാണ് തീരുമാനമെടുക്കേണ്ടത്. ജയിക്കുക എന്നതാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള മാനദണ്ഡം. ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കരുത്. അങ്ങനെ പ്രഖ്യാപിക്കാന്‍ ധാര്‍മ്മികമായ അവകാശമുള്ള ഒരാള്‍ ആന്റെണിയാണ്. അത് നേരത്തെ പറയേണ്ടതായിരുന്നു. വൈകിയാണെങ്കിലും ഇപ്പോള്‍ പറഞ്ഞത് നന്നായി എന്നാണ് തോന്നുന്നത്.   
പിസി ചാക്കോ

കഴിഞ്ഞ തവണ ചാലക്കുടിയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപി ആയിരുന്ന കെപി ധനപാലനെ മാറ്റിയാണ് പിസി ചാക്കോയെ മത്സരിപ്പിച്ചത്. എന്നാല്‍ എല്‍ഡിഎഫിലെ ഇന്നസെന്റിനോട് പരാജയപ്പെട്ടു.

2009 ല്‍ തൃശൂരില്‍ നിന്ന് വിജയിച്ച ചാക്കോ 2014ല്‍ ചാലക്കുടിയില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുകയായിരുന്നു. തത്ഫലമായി സീറ്റുകള്‍ വച്ചു മാറുകയും രണ്ട് സീറ്റിലും ഫലം വന്നപ്പോള്‍ യുഡിഎഫ് തോല്‍ക്കുകയും ചെയ്തു. ഇത് പാര്‍ട്ടിയിലും വലിയ ചര്‍ച്ചയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018