Keralam

കേരളത്തിലൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞു, ഇപ്പോള്‍ വികസന പദ്ധതികള്‍ ദ്രുതഗതിയില്‍ നടക്കുന്നു, മോഡിയെ വേദിയിലിരുത്തി പിണറായിയുടെ മറുപടി  

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ വികസനത്തെ കുറിച്ചുള്ള മറുപടി. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്‌നേഹബുദ്ധിയാ കുറ്റപ്പെടുത്തി, എന്നാല്‍ അക്കാര്യത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ദ്രുതഗതിയിലെ പദ്ധതികള്‍ നടക്കുന്നത് കണ്ട് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാവുമെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.

ഗെയിൽ പൈപ്പ്‌ലൈനില്‍ കേരളം മോഡിക്ക് നല്‍കിയ വാക്ക് പാലിച്ചു. നടക്കില്ലെന്ന് കരുതിയ പദ്ധതികള്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്. 2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും. കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികള്‍ എന്ന നിലയില്‍ എല്ലാ പദ്ധതികളും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ഇടയില്‍ ശരണം വിളിയോടെ ഒരു വിഭാഗം ബഹളംവിച്ചപ്പോള്‍ യോഗം അലങ്കോലമാക്കരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ക്ഷുഭിതനായി. വെറുതേ ശബ്ദമുണ്ടാക്കാനായി ചിലര്‍ വന്നിട്ടുണ്ടെന്നും യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കനത്ത സ്വരത്തില്‍ പറഞ്ഞു.

വെറുതെ ശബ്ദമുണ്ടാക്കാനായി കുറേ ആളുകളണ്ടെന്ന് തോന്നുന്നല്ല. വെറുതേ ശബ്ദമുണ്ടാക്കാനായി ഇരിക്കുന്നതാണല്ലേ. യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലത് കേട്ടോ, എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുത്.
പിണറായി വിജയന്‍, മുഖ്യമന്ത്രി 

മുഖ്യമന്ത്രിയുടെ ശാസനയോടെ ബഹളംവെച്ചവര്‍ അടങ്ങി. പിന്നീടാണ് മോഡിയെ വേദിയിലിരുത്തി കേരള വികസനത്തെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. കേരളത്തെ വികസനത്തിന്റെ പേരില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്കുള്ള മറുപടിയായിരുന്നു വിനയത്തില്‍ കലര്‍ന്ന പരിഹാസം.

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോഡി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018