Keralam

ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ ശരണംവിളിയുമായി ബിജെപി പ്രവര്‍ത്തകര്‍, അലങ്കോലപ്പെടുത്താന്‍ നോക്കെണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങ് നടക്കുന്ന സ്ഥലത്ത് ശരണംവിളിയുമായി ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിലാണ് ബിജെപി പ്രവര്‍ത്തകര്‍ ശരണംവിളിച്ച് പ്രതിഷേധിക്കാനെത്തിയത്.

വെറുതെ ശബ്ദമുണ്ടാക്കാനായി കുറേ ആളുകളണ്ടെന്ന് തോന്നുന്നല്ല. വെറുതേ ശബ്ദമുണ്ടാക്കാനായി ഇരിക്കുന്നതാണല്ലേ. യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലത് കേട്ടോ, എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുത്.
പിണറായി വിജയന്‍, മുഖ്യമന്ത്രി

വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇതിനോട് പ്രസംഗിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്തു. ബഹളം വെയ്ക്കാന്‍ ചിലര് എത്തിയിട്ടുണ്ടെന്നും എന്നാല്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ നോക്കെണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ബൈപ്പാസിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്് ശേഷമാണ് പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് പണി വേഗം പൂര്‍ത്തിയാക്കിയതെന്ന് ബിജെപിയും അവകാശപ്പെട്ടു. ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എം പി പ്രേമചന്ദ്രന്‍ കൊണ്ടുവന്നത് സംബന്ധിച്ചും വിവാദമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് മറച്ചുപിടിക്കാനാണ് ഇതെന്നായിരുന്നു ആരോപണം

13 കിലോമീറ്റര്‍ നീളം മാത്രമുള്ള ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നാായിരുന്നു ആരോപണം.

നേരത്തെ പ്രധാനമന്ത്രി പത്തനംതിട്ടയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വലിയ തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ എത്തിയതും ശരണം വിളിച്ച് സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചതും

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018