Keralam

ശബരിമല സുപ്രീം കോടതി വിധി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന് നരേന്ദ്രമോഡിയുടെ രൂക്ഷ വിമര്‍ശനം, സര്‍ക്കാര്‍ കൈക്കൊണ്ടത് അറപ്പുളവാക്കുന്ന തീരുമാനം 

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ പരസ്യ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊല്ലത്ത് എന്‍ഡിഎയെ പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി എല്‍ഡിഎഫിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചത്.

ഇന്ത്യ ചരിത്രത്തെയും സംസ്‌ക്കാരത്തെയും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നത് വ്യക്തമാണ്. എന്നാല്‍ ഇത്രയും അറപ്പുളവാക്കുന്ന സമീപനമാണ് ശബരിമല കാര്യത്തില്‍ ഇവര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒരു നിലപാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പത്തനംതിട്ടയില്‍ ഒരു നിലപാടും ഡല്‍ഹിയില്‍ മറ്റൊരു നിലപാടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സംസ്‌ക്കാരത്തിന്റെ അനുസരിച്ച നിലപാട് സ്വീകരിച്ചത് ബിജെപി മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളോടൊപ്പമാണെന്നും നരേന്ദ്രമോഡി പറഞ്ഞു.

കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുടെയും ലിംഗനീതിയുടെ കാര്യത്തിലുള്ള സമീപനം വ്യാജമാണ്. അതുകൊണ്ടാണ് മുത്തലാഖ് നിയമത്തെ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് യു ഡിഎഫും എല്‍ഡിഎഫും. വര്‍ഗീയതയുടെയും ജാതിയതെയുടെയും കാര്യത്തില്‍ അവര്‍ ഒന്നാണ്. കേരളത്തിന്റെ സംസ്‌ക്കാരം നശിപ്പിക്കുന്നതില്‍ അവര്‍ ഒന്നാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. പേരില്‍ മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ അവര്‍ സമന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പരസ്യപ്രസ്താവന നടത്തുന്നത്.

ശബരിമലയുടെ കാര്യം വിശ്വാസത്തിന്റേ താണെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് മുസ്ലീം ലീഗാണെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹ്യ നീതിയില്‍ യുഡിഎഫ് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപെടുത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018