Keralam

ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അവധിയില്‍; ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി 

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22ന് സുപ്രീം കോടതി പരിഗണിക്കില്ല. അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.

യുവതി പ്രവേശനത്തിനെതിരായ വിധിക്കെതിരെ നിരവധി റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനിയിലുളളത്. എല്ലാ ഹര്‍ജികളും ഈ മാസം ഒരുമിച്ച 22ാം തിയ്യതി പരിഗണിക്കാമെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചിരുന്നത്. ശബരിമല യുവതീപ്രവേശം തടയണമെന്നാവശ്യപ്പെടുന്ന നാല് റിട്ട് ഹര്‍ജികളും 50 പുനപരിശോധനാഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരി
ഗണനയിലുളളത്.

ഹര്‍ജികളിലെ നടപടികള്‍ പൂര്‍ണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഹർജികൾ 22ന് പരി
ഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻഗോഗോയ് അറിയിച്ചത്.

ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണ്. അതിനാല്‍ പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്ന ബെഞ്ച് ഇരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. 22-ന് ഹര്‍ജികള്‍ പരിഗണനയ്ക്ക് വരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെ തന്ത്രികുടുംബവും എന്‍എസ്എസും, കോണ്‍ഗ്രസിനു വേണ്ടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ പുനപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018