Keralam

എസ്ബിഐ ആക്രമണം: കീഴടങ്ങിയ എന്‍ജിഒ നേതാക്കള്‍ 14 ദിവസം റിമാന്‍ഡില്‍ 

ദേശീയ പണിമുടക്ക് ദിവസം എസ്ബിഐ ബാങ്കിന് നേരെ ആക്രമണം നടത്തിയ കേസില്‍ ആറ് എന്‍ജിഒ നേതാക്കളെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം എസ്ബിഐ ശാഖയില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒളിവിലായിരുന്ന എന്‍ജിഒ സംസ്ഥാന-ജില്ലാ നേതാക്കളായ ആറ് പേരും ഇന്നലെയാണ് കീഴടങ്ങിയത്.

ശ്രീവല്‍സന്‍, അനില്‍കുമാര്‍, ബിജുരാജ്, വിനുകുമാര്‍, സുരേഷ് ബാബു, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. രാത്രി 9.30ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിയായിരുന്നു പ്രതികള്‍ കീഴടങ്ങിയത്.

സംഭവത്തില്‍ രണ്ടുപേരെ മാത്രമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതികളായവരെ ഓഫീസില്‍ ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്നും വകുപ്പ് മേധാവികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതികള്‍ ഓഫീസിലെത്തിയാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശമുണ്ടായിരുന്നു. പൊലീസ് നടപടികള്‍ കര്‍ശനമായതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്.

അതേസമയം, മറ്റൊരു ഭാഗത്ത് ബാങ്കിനെ അനുനയിപ്പിച്ചുകൊണ്ട് അധികൃതരുമായി സിപിഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായാണ് സൂചനയുണ്ടായിരുന്നു. ബാങ്ക് ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാനാണ് നീക്കമെന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്.

നേരത്തെ റിമാന്‍ഡ് ചെയ്ത ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകനേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാലിനേയും വകുപ്പുകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018