Keralam

ശബരിമല ദര്‍ശനത്തിനെത്തിയ 2 യുവതികളെ തടഞ്ഞു; മല കയറാനെത്തിയത് എറണാകുളത്ത് വാര്‍ത്താ സമ്മേളനം വിളിച്ച യുവതികള്‍

നേരത്തെ സുരക്ഷ ഒരുക്കിയില്‍ ശബരിമലയില്‍ പോകുമെന്ന് എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയ യുവതികളിലൊരാളാണ് രേഷ്മ.

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത് ഷാനില സജേഷ് എന്നിവരെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

സുരക്ഷ ഉറപ്പാക്കിയിട്ടാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ വ്യക്തമാക്കി. വ്രതം നോറ്റ് വന്നത് അയ്യപ്പനെ കാണാനാണെന്നും യുവതികള്‍ പറഞ്ഞു. പ്രതിഷേധിച്ച് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും മുന്നോട്ട് കൊണ്ടു പോകാന്‍ പൊലീസ് തയ്യാറായിട്ടില്ല.

സ്ഥലത്ത് കൂടുതല്‍ പൊലീസുകാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച് നിലപാടെടടുക്കുമെന്നാണ് സൂചന.

രാവിലെ നാലരയോടെയാണ് 2 യുവതികളുള്‍പ്പെടുന്ന അഞ്ചംഗ സംഘം പമ്പയില്‍ എത്തിയത്. സന്നിധാനത്തേക്കുള്ള മല കയറുന്നതിനിടെ നീലിമലയില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. നേരത്തെ യുവതികള്‍ എത്തുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് കര്‍മ സമിതി പ്രവര്‍ത്തകര്‍ ഇന്നലെ മുതല്‍ വിവധ പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്നു. മകരവിളക്ക് കഴിഞ്ഞതോടെ സന്നിധാനത്തെയും പമ്പയിലെയും നിരോധനാജ്ഞ പിന്‍വലിച്ചിരിക്കുകയാണ്.

നേരത്തെ സുരക്ഷ ഒരുക്കിയില്‍ ശബരിമലയില്‍ പോകുമെന്ന് എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയ യുവതികളിലൊരാളാണ് രേഷ്മ. മണ്ഡലകാലത്ത് ദര്‍ശനത്തിനായി മാല ഇട്ടിരിക്കുകയാണെന്നും എന്നാല്‍ അവിടുത്തെ അന്തരീക്ഷം ശാന്തമായ ശേഷം മാത്രമെ ദര്‍ശനത്തിന് എത്തുകയുളളൂവെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മാലയിട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കു നേരെ സംഘ്പരിവാര് പ്രവര്‍ത്തകരുടെ ആക്രമണങ്ങളും ഭീഷണിയും ഉണ്ടായെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018