Keralam

ആലപ്പാട് ഖനനം: തത്സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊല്ലം ജില്ലാ കളക്ടറോട് ദേശീയ ഹരിത ട്രൈബ്യൂണല്‍, മുഖ്യമന്ത്രി വിളിച്ച യോഗം വൈകിട്ട്

ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികളെക്കുറിച്ച് കൊല്ലം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിന്റെ അിടസ്ഥാനത്തിലാണ് കേസ് പരിഗണിച്ചിരിക്കുന്നതെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഖനനത്തിനെതിരെ തദ്ദേശവാസികള്‍ നടത്തുന്ന സമരം ശക്തമായിരിക്കെ മുഖ്യമന്ത്രി വിളിച്ച ഉന്നതല തല യോഗവും ഇന്നാണ്. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഖനനം നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ നേരത്തെ ഥളളിക്കളഞ്ഞിരുന്നു. കൊല്ലത്ത് നിന്നുളള എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങള്‍ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ആലപ്പാട് കരിമണല്‍ ഖനനം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്നലെയാണ് അറിയിച്ചത്.ഖനനം കാരണം ഉണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ചു സഹായം ആവശ്യപ്പെടുന്ന പ്രദേശത്തെ പെണ്‍കുട്ടിയുടെ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ ഖനനം സബന്ധിച്ച് വിഷയത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് നടപടി.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു.ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഖനനം മൂലം വലിയ ഗര്‍ത്തങ്ങളാണ് സ്ഥലത്തുണ്ടായിരിക്കുന്നത്. നാട്ടുകാരുടെ പരാതികള്‍ ശരിയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഒമ്പത് മാസം പിന്നിട്ടു.

ഖനനം ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഖനനത്തിന് ശേഷമുണ്ടാകുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട് മൂടണമെന്ന വ്യവസ്ഥയിലും നടപടിയുണ്ടായില്ല.

2004 ഡിസംബറിലെ സുനാമി ദുരന്തം കേരള തീരത്ത് ഏറ്റവുമധികം നാശം വിതച്ചത് ആലപ്പാട് ആയിരുന്നു. 140 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഏകദേശം 25000 ജനസംഖ്യയുള്ള ഗ്രാമം വെള്ളനാതുരുത്ത് മുതല്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖം വരെ 17 കിലോമീറ്റര്‍ നീളത്തിലും മൂന്ന് കിലോമീറ്റര്‍ വീതിയിലുമായിരുന്നു.

അറബിക്കടലിനും ദേശീയ ജലപാതയ്ക്കുമിടയിലുള്ള ഈ തുരുത്തിന്റെ വീതി ഇപ്പോള്‍ ഇരുന്നൂറില്‍ താഴെ മീറ്റര്‍ മാത്രമാണ്. അരനൂറ്റാണ്ടിലേറെയായി നടക്കുന്ന ഐആര്‍ഇയുടെ ഖനനം മൂലം നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥയിലെത്തിയപ്പോഴാണ് 'സേവ് ആലപ്പാട്' സംഘടനയുടെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018