Keralam

ആലപ്പാട് സമരക്കാരുമായി വ്യവസായമന്ത്രി നാളെ ചര്‍ച്ച നടത്തും; ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും 

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരുമായി വ്യവസായമന്ത്രി ഇപി ജയരാജന്‍ ചര്‍ച്ച നടത്തും. ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും ഇടയ്ക്കാല റിപ്പോര്‍ട്ട് വരും വരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കാനും തീരുമാനം. ശാസ്ത്രീയമായി ഖനനം തുടര്‍ന്നേ തീരുവെന്നും ഖനനം നിര്‍ത്തിവെച്ച് ചര്‍ച്ച എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ക്ഷണിച്ചാല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ആലപ്പാട് സമരസമിതി പറഞ്ഞു.

തീരം ഇടിയുന്നതിനുള്ള പ്രധാനകാരണം സീവാഷ് ആണെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.ജനപ്രതിനിധികളുടെ യോഗത്തില്‍ ശാസ്ത്രീയമായി ഖനനം തുടരണമെന്ന നിര്‍ദ്ദേശം ആണ് ഉയര്‍ന്നത്. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് നടന്ന യോഗത്തില്‍ പങ്കെടുത്തു.

ഖനനം നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ നേരത്തെ തളളിക്കളഞ്ഞിരുന്നു. കൊല്ലത്ത് നിന്നുളള എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങള്‍ എന്നിവരും യോഗത്തിലുണ്ട്.

ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികളെക്കുറിച്ച് കൊല്ലം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിന്റെ അിടസ്ഥാനത്തിലാണ് കേസ് പരിഗണിച്ചിരിക്കുന്നതെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആലപ്പാട് കരിമണല്‍ ഖനനം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്നലെയാണ് അറിയിച്ചത്.ഖനനം കാരണം ഉണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ചു സഹായം ആവശ്യപ്പെടുന്ന പ്രദേശത്തെ പെണ്‍കുട്ടിയുടെ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആലപ്പാട് കരിമണല്‍ ഖനനത്തില്‍ സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018