Keralam

സാമ്പത്തിക വൈഷമ്യത്തിനിടയിലും ഐഎഎസ്സുകാരോട് ഉദാരത, അലവന്‍സുകള്‍ കൂട്ടി, സ്വകാര്യാവശ്യത്തിന് മതിയാവോളം ഇന്ധനം വാങ്ങാം! 

ഐഎഎസ് ഉദ്യോഗസ്ഥരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വൈദ്യുതി, വെള്ളം ചാര്‍ജുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള പെട്രോള്‍ വാങ്ങുന്നതിനും പരിധിയില്ലാതാക്കി. യാത്രാ അലവന്‍സ് സംബന്ധിച്ച് ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ഭേദഗതി അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി.

വീട്ടില്‍ അറ്റന്‍ഡറെ നിര്‍ത്തുന്നതിന് തുക അനുവദിക്കുന്നതിന് പരിധിയില്ലാതാക്കി. നേരത്തെ മൂവായിരം രൂപയായിരുന്നു ഇതിനായി നല്‍കിയിരുന്നത്. കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചാണ് മന്ത്രിസഭാ തീരുമാനം.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് വെട്ടിച്ചുരുക്കലുകള്‍ നടത്തിയ സര്‍ക്കാരാണ് ഐഎഎസുകാരോട് ഉദാരത കാണിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വാചാലരാകുമ്പോഴാണ് ഐഎസുകാര്‍ക്ക് 'പരിധിയില്ലാത്ത' ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്.

കുടിവെള്ള, വൈദ്യുതി ബില്ലുകള്‍ സര്‍ക്കാര്‍ അടച്ചുകൊടുക്കും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കുമ്പോള്‍ പരിധിയില്ലാതെ ഇന്ധനം നിറയ്ക്കാം, ആ ചെലവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിക്കുന്ന തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം കൈക്കൊണ്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018