Keralam

ബലാല്‍സംഗകേസിലെ പ്രതിയായ ബിഷപ്പിനോട് ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച് സഭ, കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ 

ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീയെ സമരത്തോടൊപ്പം നിന്ന കന്യാസ്ത്രീകളും വൈദികരും വിവിധ ഘട്ടങ്ങളിൽ സഭയുടെ പ്രതികാര നടപടികൾക്ക് വിധേയരായിട്ടുണ്ട്

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീ പീഡനപരാതി നൽകിയതു മുതൽ ഇങ്ങോട്ടുള്ള ദിവസങ്ങളിൽ കത്തോലിക്കസഭ വേട്ടക്കാരനൊപ്പമെന്ന നിലപാട് വെളിവാക്കിക്കൊണ്ടേയിരിക്കുകയാണ്. കന്യാസ്ത്രീയുടെ പരാതിയിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ കഴിഞ്ഞ് ഫ്രാങ്കോയെ കേരള പോലീസ് അറസ്റ്റ് ചെയ്യുന്നത് 2018 സെപ്തംബർ 21 നാണ്. മിഷണറീസ് ഓഫ് ജീസസ് സഭയിലെ അംഗമായ കന്യാസ്ത്രീ താൻ 13 തവണ ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് പരാതി നൽകിയിട്ട് അപ്പോഴേക്കും 85 ദിവസം കഴിഞ്ഞിരുന്നു. അവരുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങി സമരം ചെയ്യാനാരംഭിച്ചിട്ട് രണ്ടാഴ്ചയും.

2014 നും 2016 നും ഇടക്ക് ബിഷപ്പ് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. 2017 ജൂൺ വരെ സഭക്കകത്തെ വിവിധ അധികാരികൾക്ക് നേരിട്ടും കത്തയച്ചും അവർ ഇക്കാര്യങ്ങൾ അറിയിക്കാനും ശ്രമിച്ചിരുന്നു. ഇക്കാലയളവിലൊന്നും ബിഷപ്പിനെതിരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അവർ പോലീസിലേക്ക് എത്തുന്നത്. എന്നിട്ടും രണ്ട് മാസത്തോളം അറസ്റ്റോ നടപടികളോ ഉണ്ടാകാതിരുന്നതാണ് സഭയുടെ ചരിത്രത്തെ തന്നെ ഉലച്ച കന്യാസ്ത്രീ സമരത്തിലേക്ക് നയിച്ചത്.

സമരം ആരംഭിച്ചപ്പോൾ തന്നെ സഭ അതിനെതിരെ തിരിഞ്ഞു. സഭയേയും ബിഷപ്പുമാരേയും ഉന്നം വെച്ച് കൊണ്ട് മറ്റെന്തോ താൽപര്യമുള്ളവരാണ് സമരത്തിൻറെ പുറകിലെന്നായിരുന്നു കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ ആരോപണമുന്നയിച്ചത്. സമരത്തിൽ പങ്കെടുക്കാനെത്തിയ കന്യാസ്ത്രീകളിൽ ചിലർക്ക് സഭയുടെ നോട്ടീസ് അന്നേ ലഭിച്ചു.

ഫ്രാങ്കോ മുളക്കലിൻറെ അറസ്റ്റും ജാമ്യത്തിൽ ഇറങ്ങലും കഴിഞ്ഞ് കേസ് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങളും, സമരത്തോട് സഹകരിച്ച സഭാംഗങ്ങളോടുള്ള പ്രതികാര നടപടികളും തുടർന്ന് കൊണ്ടേയിരിക്കുകയാണ്. കേസിലെ സാക്ഷിയായ കുര്യാക്കോസ് കാട്ടുതറയുടെ മരണം മുതൽ ഏറ്റവും അവസാനം സമരത്തിൽ പങ്കെടുത്ത അഞ്ച് കന്യാസ്ത്രീകൾക്ക് സ്ഥലംമാറ്റം വരെ. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയോട് ഒപ്പം നിന്നവരൊക്കെ ദുരിത പർവ്വങ്ങൾ താണ്ടുകയാണ്. ഫ്രാങ്കോ സുരക്ഷിതനും സഭാവിശ്വാസികളുടെ അനുതാപമേൽക്കുന്നവനുമായി തുടരുകയും.

സഭാതലവൻ അപ്പുറത്തും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയും അഞ്ച് സഹപ്രവർത്തകരും, നീതിമാർഗ്ഗത്തിൽ അവരോട് ഐക്യപ്പെട്ട സഭാംഗങ്ങളും ഇപ്പുറത്തും നിൽക്കുമ്പോൾ സഭ ആർക്കൊപ്പമെന്നതാണ് ചോദ്യം. അതിനുത്തരം ഫ്രാങ്കോപ്പം, പീഡകനൊപ്പം എന്നാണെന്ന് പല ഇടപെടലുകളിലൂടെയും സഭ പറയാതെ പറഞ്ഞ് വെക്കുകയാണ്.

ബലാല്‍സംഗകേസിലെ പ്രതിയായ ബിഷപ്പിനോട് ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച്  സഭ, കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ 

ഒറ്റപ്പെട്ടും പ്രതികാരമേറ്റും ആ അഞ്ചു പേർ

സി.അനുപമ,സി ജോസഫൈൻ, സി.ആൻസിറ്റ്, സി.ആൽഫി, സി.നീനറോസ് എന്നീ അഞ്ച് പേരാണ് കുറവിലങ്ങാട്ട് മഠത്തിൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പമുള്ളത്. ഇവർ തന്നെയാണ് സമരത്തിന് നേതൃത്യം നൽകിയതും. സമരം നടക്കുമ്പോഴും മഠത്തിനകത്ത് തന്നെയാണ് അവർ താമസിച്ചിരുന്നത്‌. സമരത്തിന് ശേഷം അദ്ധ്യാപകവൃത്തിയിലേക്കോ മറ്റ് തൊഴിലുകളിലേക്കോ തിരിച്ച് പോകുവാൻ ഇവർക്ക് നിർവ്വാഹമില്ല. പച്ചക്കറി കൃഷി നടത്തിയും കോഴിവളർത്തിയും ജീവിക്കാനുള്ള ശ്രമത്തിനും മഠാധികാരികൾ ഇടങ്കോലിടും. ഒറ്റപ്പെട്ടുള്ള ഈ ജീവിതത്തിനിടയിലേക്ക് ഫ്രാങ്കോയോട് അടുത്ത ബന്ധമുള്ള കന്യാസ്ത്രീകളെ ജലന്ധറിൽ നിന്ന് സ്ഥലം മാറ്റിയെത്തിച്ചു.

ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മരണശേഷം ഇവർക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. മഠത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാനും, സിസിടിവി കാമറകളുടെ പ്രവർത്തനം ശരിയാക്കാനും വെളിച്ചമിടാനുമുള്ള നിർദ്ദേശങ്ങളോട് പോലും മഠാധികാരികൾ സഹകരിച്ചില്ല. ഇതിനൊന്നും ആവശ്യമായ പണമില്ലെന്നും വേണമെങ്കിൽ സർക്കാർ ഹോമിലേക്ക് മാറിക്കൊള്ളൂ എന്നുമായിരുന്നു സഭയുടെ നിലപാട്.

സഭ ഇവരോട് ചെയ്ത് പോരുന്ന പ്രതികാര നടപടികളിൽ ഏറ്റവും അവസാനമെത്തിയിരിക്കുന്നത് കൂട്ട സ്ഥലം മാറ്റമാണ്. അഞ്ചിൽ നാല് പേരോടും രാജ്യത്തിൻറെ വെവ്വേറെയിടങ്ങളിലേക്ക് പോകുവാനാണ് സുപ്പീരിയർ ജനറൽ റജീന കടംതോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സമരത്തിൻറെ ശബ്ദമായി തന്നെ നിലകൊണ്ടിരുന്ന സിസ്റ്റർ അനുപമക്ക് പഞ്ചാബിലേക്കാണ് സ്ഥലംമാറ്റം. സി.ആൻസിറ്റ കണ്ണൂർ പരിയാരത്തേക്കും സി.ജോസഫൈൻ ജാർഗണ്ഡിലേക്കും പോകണം. സി.നീനറോസിനെ കുറുവിലങ്ങാട് തന്നെ നിർത്തിയിരിക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുവായ സി.ആൽഫിയെ ബീഹാറിലേക്കാണ് സ്ഥലം മാറ്റിയത്. കേസ് നൽകിയതിന് ശേഷം സഹോദരിക്ക് ഒപ്പം നിൽക്കാനായാണ് ആൽഫി ഇങ്ങോട്ട് തിരിച്ചെത്തിയിരുന്നത്. കേസ് അട്ടിമറിക്കാനും പ്രതിഷേധങ്ങൾ അടിച്ചമർത്താനുമായി ഇവരെ കൂട്ടം തെറ്റിച്ച് ദുർബലപ്പെടാത്താനാണ് ഈ ശ്രമമെന്നത് വ്യക്തമാണ്.

ബലാല്‍സംഗകേസിലെ പ്രതിയായ ബിഷപ്പിനോട് ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച്  സഭ, കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ 

കാട്ടുതറ അച്ഛൻറെ ദുരൂഹമരണം

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ പരസ്യമായി ആദ്യം രംഗത്ത് വന്ന ഫാദർ കുര്യാക്കോസ് കാട്ടുതറയെ ജലന്തറിലെ ഭോഗ്പൂർ പള്ളിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമായി രൂപത പറയുന്നതെങ്കിൽ അദ്ദേഹത്തിൻറ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. ബിഷപ്പിനെതിരെ പരാതി നൽകുകയും കന്യാസ്ത്രീകൾക്കൊപ്പം നിൽക്കുകയും ചെയ്തതിൻറെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്ന് അദ്ദേഹം മരണത്തിന് മുമ്പ് ബന്ധുക്കളോട് വ്യക്തമാക്കിയിരുന്നതാണ്. ഫാ.കാട്ടുതറയുടെ കാറിനും താമസസ്ഥലത്തിനും നേരെ ഇതിന് മുമ്പ് ആക്രമണമുണ്ടായിരുന്നു. ഫ്രാങ്കോക്കെതിരെ ചാനലുകളിൽ വന്ന് ആദ്യം സംസാരിച്ച 60 കാരനായ കാട്ടുതറയെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രൂപതാചുമതലകളിൽ നിന്നും മാറ്റി നിർത്തിയിരുന്നു.

ബലാല്‍സംഗകേസിലെ പ്രതിയായ ബിഷപ്പിനോട് ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച്  സഭ, കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ 

സേവ് ഔർ സിസ്റ്റേഴ്സിനും വട്ടോളിയച്ഛനും എതിരെ

എറണാകുളം അങ്കമാലി അതിരൂപതയിലെ ഫാ.അഗസ്റ്റിൻ വട്ടോളി 'സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിൻറെ ജനറൽ കൺവീനറാണ്. കന്യാസ്ത്രീ ലൈംഗിക പീഢനക്കേസ് ഉൾപ്പെടെയുള്ള വിഷയത്തിൽ സീറോ മലബാർ സഭയുടെ നേതൃത്യത്തെ ചോദ്യം ചെയ്യുകയും സമരത്തിന് നേതൃത്യം കൊടുക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. സഭയെ അനുസരിച്ചില്ലെങ്കിൽ കടുത്ത നടപടികളുണ്ടാകുമെന്ന് അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ അഗസ്റ്റിൻ വട്ടോളിയെ ഭീഷണിപ്പെടുത്തിയിരുന്നു. നവംബർ 14 ന് തിരുവനന്തപുരത്ത് നടന്ന SOS ൻറെ സമരത്തിൽ പങ്കെടുക്കരുതെന്നും അദ്ദേഹത്തിന് കത്ത്മൂലം അറിയിപ്പ് ലഭിച്ചു. ദിവസേനേയുള്ള പ്രാർത്ഥനകൾക്ക് നേതൃത്യം നൽകുന്നില്ല, തീവ്രവാദികളും യുക്തിവാദികളും രാജ്യദ്രോഹികളുമായി ബന്ധം പുലർത്തുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ജനകീയ സമരങ്ങളിൽ സജീവമായ അഗസ്റ്റിൻ വട്ടോളിക്കെതിരെ സഭ വെച്ചത്.

ബലാല്‍സംഗകേസിലെ പ്രതിയായ ബിഷപ്പിനോട് ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച്  സഭ, കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ 

കവിതയെഴുതിയതിനും കാറോടിച്ചതിനും നടപടി

വയനാട്ടിൽ നിന്ന് ഹൈക്കോടതി ജംഗ്ഷനിലെ കന്യാസ്ത്രീ സമരപ്പന്തലിലെത്തി പിന്തുണയർപ്പിച്ചിരുന്ന സി.ലൂസി കളപ്പുരക്കെതിരെയും സഭ നടപടികളെടുത്തു. സമരത്തോടൊപ്പം നിൽക്കുകയും ഫ്രാങ്കോ മുളക്കലിനും സഭക്കകത്തെ പ്രശ്നങ്ങൾക്കും എതിരെ സധൈര്യം സംസാരിച്ച് ശ്രദ്ധ നേടിയിരുന്നു സി.ലൂസി. മാനന്തവാടി എഫ്.സി.സി അംഗമായ ലൂസിക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് നോട്ടീസ് നൽകിയത്. മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയത് മുതൽ ഡ്രൈവിങ്ങ് ലൈസൻസ് എടുത്തതും പുസ്തകം പ്രസിദ്ധീകരിച്ചതും വരെ മുന്നറിയിപ്പ് നോട്ടീസിൽ പ്രതിപാദിച്ച കുറ്റങ്ങളാണ്. ജനുവരി 9 ന് കൊച്ചിയിലെത്തി തൃപ്തികരമായ മറുപടി നൽകാത്ത പക്ഷം പുറത്താക്കുമെന്നായിരുന്നു ഭീഷണി. അനുസരണവൃതം,ദാരിദ്രവൃതം തുടങ്ങിയവ ചൂണ്ടിക്കാട്ടിയുള്ള ഈ നടപടിക്ക് പുറകിലും ഫ്രാങ്കോക്കെതിരെയുള്ള സമരത്തിലെ സാമിപ്യം കാരണമായിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018