Keralam

‘നിങ്ങൾ നല്ല പിള്ളേരുടെ അവസരം കളഞ്ഞു’; സംവരണ വിരുദ്ധ അധിക്ഷേപവുമായി കോഴിക്കോട് ലോ കോളേജ് അദ്ധ്യാപിക 

ഭരണഘടന പഠിപ്പിക്കുന്ന അധ്യാപിക തന്നെയാണ് സംവരണത്തിലൂടെ പ്രവേശനം നേടിയവരെ അധിക്ഷേപിച്ച് സംസാരിച്ചത്

സംവരണം ലഭിക്കുന്ന വിദ്യാർത്ഥികളെ അധിക്ഷേപിച്ച് കോഴിക്കോട് ലോ കോളേജ് അദ്ധ്യാപിക. ക്ലാസ്സിൽ ഹാജർ എടുക്കുന്ന സമയത്ത് സംസാരിച്ചു എന്നാരോപിച്ച് ചില വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചു നിർത്തി സംവരണത്തിന്റെ ഔദാര്യം കിട്ടുന്നവർ വർത്തമാനം പറയേണ്ട എന്നും നിങ്ങൾ നല്ല പിള്ളേരുടെ അവസരം കളഞ്ഞു എന്നും പറഞ്ഞെന്നാണ് പരാതി.

കോഴിക്കോട് ലോ കോളേജിലെ ലക്ഷ്മി ജി.ആർ. എന്ന അധ്യാപികക്കെതിരെയാണ് പരാതി.ബിബിഎ,എൽഎൽബി ക്ലാസ്സിൽ ഭരണഘടന ക്ലാസ്സിൽ വെച്ചായിരുന്നു സംഭവം. സംവരണം പഠിപ്പിച്ചു കൊണ്ടിരിക്കെ തന്നെയാണ് ഇവരുടെ ഭാഗത്തു നിന്നും ഈ പരാമർശങ്ങൾ ഉണ്ടായത്. സംവരണം കിട്ടി വന്നാൽ പഠനത്തോട് താല്പര്യം ഉണ്ടാകില്ല, ഇങ്ങനെയൊക്കെയായിരിക്കും എന്ന് കുട്ടികൾ സംസാരിച്ചപ്പോൾ അദ്ധ്യാപിക പറഞ്ഞതതായി ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥി പറയുന്നു.മെറിറ്റ് സീറ്റ് കിട്ടേണ്ട പഠിക്കുന്ന കുട്ടികളുടെ അവസരം ആണ് ഇങ്ങനെ നഷ്ടപ്പെടുത്തുന്നത് എന്നും പരാമർശമുണ്ടായി. ഒബിസി സമുദായത്തിൽ പെട്ട വിദ്യാര്ഥിനിയോടുൾപ്പെടെയാണ് അദ്ധ്യാപിക ഇത്തരത്തിൽ സംസാരിച്ചത്.

ഭരണഘടന പഠിപ്പിക്കുന്ന അദ്ധ്യാപിക തന്നെ സംവരണത്തിനെതിരെ സംസാരിക്കുകയും സംവരണത്തിലൂടെ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ രണ്ടാം തരക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഈ പ്രവണത ജനാധ്യപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോളേജിലെ എസ്‌.എഫ്.ഐ യൂണിറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ജാതീയമായ അധിക്ഷേപം നടത്തിയ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌.എഫ്.ഐ പ്രിൻസിപ്പലിന് പരാതി നൽകി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018