Keralam

‘എല്ലാവര്‍ക്കും നന്ദി’;  അഗസ്ത്യമലയില്‍ ചരിത്രമെഴുതി ധന്യ സനല്‍;കോടതി ഉത്തരവിന് ശേഷം മലമുകളിലെത്തുന്ന ആദ്യ സ്ത്രീ 

അഗസ്ത്യകൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഔദ്യോഗിക അനുമതി ലഭിച്ച ആദ്യ യുവതി മലമുകളിലെത്തി. തിരുവനന്തപുരത്തെ പ്രതിരോധവകുപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ധന്യ സനലാണ് ചൊവ്വാഴ്ച പകല്‍ 11.10 ഓടെ മലമുകളിലെത്തിയത്.

സുരക്ഷയൊരുക്കാന്‍ കൂടെപ്പോയ വനംവകുപ്പ് ഉദ്യോഗസ്ഥ പി എസ് ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ പ്രഭ എന്നിവരും ധന്യയ്‌ക്കൊപ്പം ചരിത്രത്താളില്‍ ഇടം നേടി.

തിങ്കളാഴ്ച രാവിലെ ബോണക്കാട്ടുനിന്നായിരുന്നു ധന്യ ഉള്‍പ്പെടുന്ന സംഘം യാത്ര ആരംഭിച്ചത്. അതിരുമലയിലെ ബേസ് ക്യാമ്പില്‍ കഴിഞ്ഞശേഷം ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വീണ്ടും യാത്ര പുറപ്പെട്ടു. 11. 10 ഓടെ മലമുകളിലെത്തിയ സംഘം അരമണിക്കൂര്‍ അവിടെ ചെലവഴിച്ചശേഷം മടക്കയാത്ര ആരംഭിച്ച് തിരികെ ബേസ് ക്യാമ്പിലെത്തി. ബുധനാഴ്ച രാവിലെ ബേസ് ക്യാമ്പില്‍നിന്ന് മടങ്ങുന്ന സംഘം 13 കിലോമീറ്റര്‍ നടന്ന് ഉച്ചയോടെ ബോണക്കാട്ട് എത്തും.

നെയ്യാര്‍ വന്യജീവിസങ്കേതത്തിന് സമീപം 1,868 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യമലയില്‍ 22 കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാണ് മലപ്പുറം മഞ്ചേരി സ്വദേശിനിയായ ധന്യയും സംഘവും ദൗത്യം പൂര്‍ത്തിയാക്കിയത്.

മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയില്‍ ട്രക്കിങ്ങിന് അനുവാദം ഉള്ളത്. പ്രതിദിനം നൂറ് പേരെന്ന നിലയില്‍ 47 ദിവസം നീളുന്ന സീസണില്‍ 4700 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. നൂറ് സ്ത്രീകളാണ് ആദ്യസീസണില്‍ ട്രക്കിംഗിന് ബുക്ക് ചെയ്തിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം പൂജക്ക് അനുവാദമില്ല. 23 കിലേ മീറ്റര്‍ നീളുന്ന യാത്ര പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസമാണെടുക്കുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018