Keralam

സി.കെ ജാനുവിന് പിന്നാലെ ജെഎസ്എസ് രാജന്‍ബാബു വിഭാഗവും എന്‍ഡിഎ വിട്ടു, യുഡിഎഫിലേക്കെന്ന് സൂചനകള്‍, ദേശീയതലത്തില്‍ മുന്നണി ബന്ധം ഉപേക്ഷിച്ചത് 18ഓളം പാര്‍ട്ടികള്‍

സി.കെ ജാനുവിന് പിന്നാലെ ജെഎസ്എസ് രാജന്‍ബാബു വിഭാഗവും എന്‍ഡിഎ മുന്നണി വിട്ടു. ഇത് സംബന്ധിച്ച കത്ത് ശ്രീധരന്‍പിളളയ്ക്ക് കൈമാറിയെന്ന് രാജന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഘടകകക്ഷികളെല്ലാം അസംതൃപ്തരാണെന്നും ഇനി എന്‍ഡിഎയുമായി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എന്‍ഡിഎ ഘടകത്തിന്റെ കോ കണ്‍വീനറാണ് രാജന്‍ബാബു. യുഡിഎഫിലേക്കാണ് രാജന്‍ബാബു വിഭാഗം അടുക്കുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്‍ഡിഎയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണനകള്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി സി.കെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ സഭ അടുത്തിടെയാണ് മുന്നണി വിട്ടത്.

കൂടാതെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ഡിഎ നടത്തിയ പ്രതിഷേധ-സമര പരിപാടികളില്‍ നിന്നും മുന്നണി വിടുന്നതിന് മുമ്പ് തന്നെയായി വിയോജിപ്പ് രേഖപ്പെടുത്തി സി.കെ ജാനുവടക്കം മാറി നില്‍ക്കുകയും ചെയ്തിരുന്നു.

നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 18ഓളം പാര്‍ട്ടികളാണ് എന്‍ഡിഎയുമായുളള സഖ്യം ഉപേക്ഷിച്ചത്. അസം ഗണപരിഷത്ത്, ടിഡിപി, ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ്സ്, മറുമലര്‍ച്ചി മുന്നേറ്റ കഴകം, ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം, പട്ടാളി മക്കള്‍ കച്ചി, ജനസേന പാര്‍ട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ബോള്‍ഷവിക്ക്), സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, സ്വാഭിമാന പക്ഷ, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, നാഗ പീപ്പിള്‍സ് ഫ്രോണ്ട്, തെലുഗുദേശം പാര്‍ട്ടി, ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച, കര്‍ണാടക പ്രഗ്‌ന്യാവന്ത ജനതാ പാര്‍ട്ടി, രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരാണ് ഇതിനകം എന്‍ഡിഎയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്.

അതേസമയം രാജന്‍ബാബു മടങ്ങിവരുന്നതിന് രണ്ട് ഉപാധികളാണ് ജെഎസ്എസ് മുന്നോട്ട് വെച്ചത്. എന്‍ഡിഎ മുന്നണി വിടുന്നതായി പരസ്യ പ്രഖ്യാപനം നടത്തണം, ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്കെതിരെ ആലപ്പുഴ കോടതിയില്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കണം എന്നിവയായിരുന്നു അത്.

ഇരുവിഭാഗവും ഒന്നാകുന്നതോടെ ആരാണ് ഔദ്യോഗിക ജെഎസ്എസ് എന്ന തര്‍ക്കത്തെ ചൊല്ലിയുളള കേസും അവസാനിക്കും. രാജന്‍ബാബുവിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെഎസ്എസിലേക്കുളള മടങ്ങിവരവിനായി രാജന്‍ബാബു വിഭാഗം നിരവധി തവണ ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു.

എല്‍ഡിഎഫുമായി സഹകരിക്കാനുള്ള ഗൗരിയമ്മയുടെ നിലപാടിനോട് എതിര്‍പ്പറിയിച്ചാണ് 2014 ജനുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രാജന്‍ബാബു, കെ.കെ.ഷാജു എന്നിവര്‍ ജെഎസ്എസില്‍ നിന്ന് പിളര്‍ന്ന് മാറിയത്. രാജന്‍ബാബു വിഭാഗം യുഡിഎഫില്‍ തുടര്‍ന്നെങ്കിലും പിന്നീട് പുറത്തായതോടെ ബിഡിജെഎസിനു പിന്നാലെ എന്‍ഡിഎയില്‍ എത്തി.

ഗൗരിയമ്മ വിഭാഗം സിപിഎമ്മില്‍ ലയിക്കാന്‍ ആലോചനകള്‍ നടത്തിയെങ്കിലും യാഥാര്‍ത്ഥ്യമായില്ല.പിളര്‍ന്നു നില്‍ക്കുന്നവരില്‍ ഏതെങ്കിലും വിഭാഗം മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ ലയിക്കാതെ നില്‍ക്കുന്ന വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി കണക്കാക്കേണ്ടി വരുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ മുന്നില്‍ക്കണ്ടാണ് ഗൗരിയമ്മ ലയനത്തില്‍ നിന്നും പിന്‍വാങ്ങിയത്. പാര്‍ട്ടിയുടെ പേരിലുള്ള സ്വത്തുവകകളും പിളരാതെ നില്‍ക്കുന്ന വിഭാഗത്തിനായിരിക്കും ലഭിക്കുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018