Keralam

‘എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും ന്യായീകരിക്കാനാവില്ല’, മുഖ്യമന്ത്രിയെ കൂവിയതിനെതിരെ ശ്രീധരന്‍പിളള, ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നത് കുമ്മനത്തിന്റെ അനുഭവം ഓര്‍ത്ത് 

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചപ്പോള്‍ കൂവി വിളിച്ചതിനെയും ശരണം വിളിച്ചതിനെയും ന്യായീകരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. കൊല്ലത്തെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെ കൂവിയ സംഭവം ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ല.

എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും കൂവിയതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമാണ്. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങില്‍ കുമ്മനം പങ്കെടുത്തപ്പോള്‍ വാര്‍ത്തയായത് പോലെ വാര്‍ത്തയാകാതിരിക്കാനാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍ക്കുന്നവനെ മാനിക്കലാണ് ജനാധിപത്യം. സിപിഐഎം നേതാക്കള്‍ പ്രതീക്ഷിക്കുന്നത് പോലെയല്ല ബിജെപിയുടെ സമരം. സത്യഗ്രഹം പോലുള്ള സമര രീതികള്‍ മാറിയേക്കാമെന്നും എന്നാല്‍ പ്രഖ്യാപിത ലക്ഷ്യത്തിലെത്തും വരെ സമരം തുടരുമെന്നും പി.എസ് ശ്രീധരന്‍പിളള പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡി കൂടി പങ്കെടുത്ത കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന്റെ വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുതലാണ് സദസില്‍ നിന്നും ശരണംവിളിയും കൂവലുകളും ഉയര്‍ന്നത്.

ബഹളം ശക്തമായതോടെ മുഖ്യമന്ത്രിയും ശക്തമായ ഭാഷയില്‍ ഇതിനെതിരെ പ്രതികരിച്ചു. ശബ്ദമുണ്ടാക്കാനായി കുറെപ്പേര്‍ വന്നിട്ടുണ്ട്. മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റെതായ അച്ചടക്കമുണ്ട്. എന്തും കാണിക്കാനുളള വേദിയാണ് യോഗമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018