Keralam

കെഎസ്ആര്‍ടിസി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് ഹൈക്കോടതി തടഞ്ഞു, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ക്ക് നിര്‍ദേശം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് രാത്രിമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. തൊഴിലാളി യൂണിയനുകളുമായി നാളെയും ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാളെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ സമരം പാടില്ലെന്നും തൊഴിലാളി സംഘടനകളോട് ഹൈക്കോടതി നിര്‍ദേശിച്ചു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ പണിമുടക്കിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കെഎസ്ആര്‍ടിസി മാനെജ്‌മെന്റും സര്‍ക്കാരും തൊഴിലാളി യൂണിയനുകളും ചര്‍ച്ചയില്‍ പങ്കെടുക്കണം. നാളെ രാവിലെ പത്തരയ്ക്ക് ലേബര്‍ കമ്മീഷണറുടെ ഓഫിസില്‍ വെച്ചാണ് ചര്‍ച്ച.

നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്നും പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും കോടതി ചോദിച്ചിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കി എന്നത് സമരം നടത്താനുള്ള അവകാശമല്ലെന്നും പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ സമരം നിയമവിരുദ്ധമാണെന്നും കോടതി രാവിലെ നിരീക്ഷിച്ചിരുന്നു.

തുടര്‍ന്നാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ പുരോഗതി ഉച്ചയ്ക്ക് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇത് കൂടി പരിഗണിച്ചാണ് പണിമുടക്ക് ഹൈക്കോടതി തടഞ്ഞത്.

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഹൈക്കോടതി ഇന്ന് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അര്‍ദ്ധരാത്രി മുതല്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിമര്‍ശനങ്ങള്‍.

തൊഴിലാളി സംഘടനകള്‍ ഒന്നാം തിയതി നോട്ടീസ് നല്‍കിയിട്ടും ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടത് മാനെജ്‌മെന്റാണ്. തൊഴിലാളികള്‍ക്ക് മാനെജ്‌മെന്റിനെ സമീപിക്കാനെ കഴിയൂ. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ എംഡിക്ക് ബാധ്യതയുണ്ട്. പ്രശ്‌നപരിഹാരത്തിനായി എംഡി എടുത്ത നിലപാട് ശരിയായില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ഒക്ടോബറില്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പരാതിപ്പെടുന്നു. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018